ഒരാള്‍ക്ക് ഒരു പദവിയിൽ ഉറച്ച് മുല്ലപ്പള്ളി .ഒറ്റക്കുള്ള നേതൃത്വവുമായി ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി

കൊച്ചി:ഒരാള്‍ക്ക് ഒരു പദവിയാണ് നല്ലതെന്നും കഴിവാണ് ഭാരവാഹിത്വത്തിന്‍റെ മാനദണ്ഡമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ . കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുന്നയാളുകളെയാണ് നേതൃ നിരയിലേക്ക് വേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.ഒറ്റക്കുള്ള നേതൃത്വവുമായി ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനസംഘടനയില്‍ തനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട് എന്നും മുല്ലപ്പള്ളി പറഞ്ഞു .

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

അതേസമയം ഷാഫി പറമ്പിൽ എം.എൽ.എയെ സംസ്ഥാന പ്രസിഡന്റായും കെ.എസ്. ശബരീനാഥൻ എം.എൽ.എ അടക്കം നാല് പേരെ വൈസ് പ്രസിഡന്റുമാരായും നിർദ്ദേശിച്ചുള്ള ഒത്തുതീർപ്പ് ഫോർമുല അഖിലേന്ത്യാ നേതൃത്വം തള്ളിയതോടെ സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വീണ്ടും അനിശ്ചിതത്വം. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായ ഫോർമുല അംഗീകരിക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം അഖിലേന്ത്യാ നേതൃത്വം വീണ്ടും നിരാകരിക്കുകയായിരുന്നു. സംസ്ഥാനഘടകം സമർപ്പിച്ച പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ അഖിലേന്ത്യാ നേതൃത്വം തീർത്തുപറഞ്ഞു. ഇതോടെ, കെ.പിസി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ന് ഡൽഹിയിലെത്തുന്ന മുതിർന്ന നേതാക്കളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് യൂത്ത് നേതാക്കൾ.

 

Top