മമ്പറത്തിന്റെ നീക്കം കരുതലോടെ ! കെ സുധാകരൻ അടിപടലം വീഴും ! കണ്ണൂരിൽ സുധാകരനിലും ശക്തൻ മമ്പറം തന്നെ.വിഴുപ്പുകൾ പുറത്താക്കും എന്ന മുന്നറിയിപ്പുമായി മമ്പറം ദിവാകരൻ !

കണ്ണൂർ : കെ സുധാകരനും വിഡി സതീശനും കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ തുടങ്ങിയതോടെ അവരുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ളവരെ വെട്ടി നിരത്തുന്ന നീക്കവുമായി മുന്നോട്ടു പോവുകയാണ് .ഓരോ സ്ഥലത്തും ഓരോരുത്തരുടെ വ്യക്തി വൈരാഗ്യം മൂലം പാർട്ടിയിലെ പലരും പുറത്ത് പോവുകയാണ് .അധികാരം കിട്ടിയതിനാൽ അതിൽ മതിമറക്കുകയാണ് സുധാകരനും സതീശനും .ഇനി അധികം യൗവനം ഇല്ലാത്ത സുധാകരനും സതീശനും കിട്ടിയ അധികാരം ആവോളം നുകരുക എന്നത് മാത്രമാണ് ലക്‌ഷ്യം .പാർട്ടി ഒരിക്കലും ഇവർക്ക് പ്രാധാന്യം അല്ല . പാർട്ടി തകർന്നാലും ഇവരുടെ അപ്രമാദിത്വം നടപ്പിൽ വരുത്തുക എന്നുമാത്രമാണ് ലക്‌ഷ്യം .

കെ സുധാകരനും വി ഡി സതീശനും അധികം താമസിക്കാതെ അവരുടെ സ്ഥാനങ്ങളിൽ നിന്നും തെറിക്കും.കണ്ണൂരിൽ സുധാകരന്റെ എല്ലാ കരുത്തും തകർച്ചയും വിഴുപ്പുകളും അറിയാവുന്ന ആളാണ് മമ്പറം .ഒരു കാലത്ത് മമ്പറം ദിവാകരന്റെ അടുത്ത അനുയായി കൂടി ആയിരുന്ന സുധാകരൻ ഇനി ഭയക്കേണ്ടി വരും. മമ്പറം കരുത്താനാണ് .കണ്ണൂരിലെ കോൺഗ്രസ് അണികൾ സുധാകരനേക്കാൾ വിശ്വാസിക്കുന്നത് മമ്പറം ദിവാകരനെ ആണ് .മമ്പറം അവർക്ക് വിശ്വസ്തനുമാണ് .അതിനാൽ തന്നെ ഇനി പോരാട്ടം ശക്തമാകും .സുധാകരന് കടുത്ത മുന്നറിയിപ്പുമായിട്ടായിരുന്നു മമ്പറം ദിവാകരന്റെ വാർത്ത സമ്മേളനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മമ്പറം ദിവാകരൻ കഴിഞ്ഞ ദിവസം കടുത്ത ആരോപണം ആണ് സുധാകരനെ എതിരെ നടത്തിയത്. ചിറക്കല്‍ സ്‌കൂളിനായി പിരിച്ച പണം എവിടെയാണെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്നും ദിവാകരന്‍ ആവശ്യപ്പെട്ടു.സുധാകരനെ വഴിവിട്ട പിരിവുകളും മറ്റു അഴിമതികളും വിഴുപ്പുകളും വാരി പുറത്തിടുമെന്ന സൂചന തന്നെയാണ് മാംബരത്തിന്റെ വാക്കുകളിൽ കൂടി മനസിലാവുന്നത് .ഇനി വായ തുറന്നാല്‍ സുധാകരന് താങ്ങാനാകില്ല. എന്നെ പുറത്താക്കിയതിന് പിന്നില്‍ സുധാകരന്റെ വ്യക്തി വൈരാഗ്യം മാത്രമാണ്.കെപിസിസി അധ്യക്ഷനാകാന്‍ 200 ശതമാനവും യോഗ്യനല്ലാത്ത വ്യക്തിയാണ് സുധാകരന്‍. അധ്യക്ഷ പദവി മഹത്തായ പദവിയാണ്. അതുകൊണ്ട് സുധാകരന്‍ പ്രസിഡന്റാകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പ്രസിഡന്റായത് കൊണ്ട് ഇപ്പോള്‍ ഒന്നും പറഞ്ഞിട്ടില്ല എന്ന് മമ്പറം പറഞ്ഞു .

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ നടത്തിയ ‘ചെത്തുത്തൊഴിലാളിയുടെ മകന്‍’ പരാമര്‍ശത്തിലും മമ്പറം ദിവാകരന്‍ പ്രതികരിച്ചു . മുഖ്യമന്ത്രി പിണറായി വിജയനും താനും ഒരേ നാട്ടുകാരാണ്. ചെത്തുതൊഴിലാളികളുടെ മക്കളാണെന്നതില്‍ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും ദിവാകരന്‍ പറഞ്ഞു. ധര്‍മടം മണ്ഡലത്തില്‍ ഒരുപാട് വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചെന്നും ദിവാകരന്‍ പറഞ്ഞു. കെ സുധാകരനെതിരെയും രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ മമ്പറം ദിവാകരന്‍ ഇന്ന് നടത്തിയത്. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന് ദിവാകരന്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിവാകരന്‍ പറഞ്ഞു.

 

ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നിലപാട് ആരും അറിയിച്ചിട്ടില്ല. ഡിസിസിയുടെ ഒരു നേതാവും സമീപിച്ചിട്ടില്ല.’ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കെപിസിസിയോ ഡിസിസിയോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. ചിറക്കല്‍ സ്‌കൂളിനായി പിരിച്ച പണം എവിടെയാണെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്നും ദിവാകരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസമാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. അച്ചടക്ക ലംഘനം നടത്തിയെന്ന പേരിലാണ് പുറത്താക്കല്‍ നടപടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച പാനലിനെതിരെ മത്സരിക്കുന്നതിലൂടെ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നിലവിലെ പ്രസിഡന്റുകൂടിയായ മമ്പറം ദിവാകരന്‍ കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണനും പിന്നീട് ഡിസിസി പ്രസിഡന്റ് മാർട്ടിനും വിശദീകരിച്ചിരുന്നു.

Top