ചില്ലുമേടക്കുള്ളില്‍ പൊളിഞ്ഞ ടൈല്‍സും ചെളികൂമ്പാരവും;ഡേകെയറും,ഫാസ്റ്റ് ഫുഡും ,കാറ്ററിങ്ങും;ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് സിറ്റിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.

കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് പറഞ്ഞ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് സിറ്റി പദ്ധതിയെ പൊളിച്ചടുക്കുന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളം. തെരഞ്ഞെുപ്പ് ലക്ഷ്യമിട്ട് തട്ടിക്കൂട്ടുന്ന പദ്ധതികളില്‍ ഒന്നായാണ് പൊതുസമൂഹം സ്മാര്‍ട്ട് സിറ്റിയെയും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ പണി പൂര്‍ത്തായാകാതെ പാലുകാച്ചല്‍ നടത്തിയ സംഭവങ്ങളോട് ഉപമിച്ചാണ് ട്രോളുകള്‍. കൊച്ചി മെട്രോ റെയില്‍ പൂര്‍ത്തിയാക്കാന്‍ ഇനി ഒന്നര വര്‍ഷമെങ്കിലും സമയം ആവശ്യമാണെന്നിരിക്കേ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് അടുത്തിടെയാണ്. കണ്ണൂര്‍ വിമാനത്താവളവും ഉദ്ഘാടനം നടത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെയാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചത്.

എന്നാല്‍, വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ കൊച്ചി മെട്രോ പദ്ധതിയും മുഴുവന്‍ കണ്‍കെട്ടാണെന്ന് വ്യക്തമാകും. സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടമെന്ന പേരില്‍ തിരക്കിട്ട് ഉദ്ഘാടനം നിര്‍വഹിച്ചിട്ടും ഒരു സ്ഥാപനമെങ്കിലും തുടങ്ങാന്‍പാകത്തിന് അവിടുത്തെ കെട്ടിടം പാകപ്പെട്ടിട്ടില്ലെന്നതാണ് മറ്റൊരു വാസ്തവം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയില്‍ വരെ ഇന്നലെ സര്‍ക്കാര്‍ പരസ്യം കൊടുത്താണ് വിപുലമായ ഉദ്ഘാടനം സര്‍ക്കാര്‍ നിര്‍വഹിച്ചത്. എന്നാല്‍ ഇതെല്ലാം വോട്ടു പിടിക്കാന്‍ ലക്ഷ്യമിട്ട് കാണിച്ച വിദ്യയാണെന്ന് വ്യക്തമാകും. കെട്ടിടത്തിന്റെ അടുത്തേക്ക് പോയാലാണ് സ്മാര്‍ട്ട് സിറ്റി എത്രത്തോളം സ്മാര്‍ട്ട് ആണെന്ന് വ്യക്തമാകുക. smart city

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറമേ നിന്നു നോക്കിയാല്‍ ആരും ഒരുവട്ടം നോക്കിപ്പോകുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. എന്നാല്‍ അടുത്തു ചെന്ന് വീക്ഷിക്കുമ്പോളഴാണ് കെട്ടിടം നിര്‍മ്മാം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ബോധ്യമാകുക. ചുറ്റും കൂളിഗ് ഗ്ലാസ് ഘടിപ്പിച്ച അംബര ചുംബിയായ സുന്ദരമായ ഒരു ബഹുനില കെട്ടിടമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. പുറമേ നിന്നു നോക്കിയാല്‍ ആര്‍ക്കും തോന്നും ശരിക്കും സ്മാര്‍ട്ട് ആണല്ലോ എന്ന്. പക്ഷേ ചന്തം പുറത്തു മാത്രമേയുള്ള. അടുത്തു ചെന്ന് നോക്കുമ്പോഴാണ് നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ലെന്ന് ബോധ്യമാകുക. ഭൂരിപക്ഷം പണിയും പൂര്‍ത്തിയായിട്ടില്ല. ഫലത്തില്‍ പണി പൂര്‍ത്തികാക്കാതെ കൊച്ചി മെട്രോ കൃത്രിമ ട്രാക്കില്‍ ഓടിച്ചതും പോലെ തന്നെയാണ് സ്മാര്‍ട്ട് സിറ്റിയുടെ കാര്യവും.

ചുറുങ്ങിയത് ഒരു ആറ് മാസമെങ്കിലും കഴിയാതെ ഒരു കമ്പനിക്കും പ്രവര്‍ത്തിക്കാന്‍ പറ്റിയ സാഹചര്യം പുതുതായി ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ ഇല്ല. കെട്ടിടത്തിന്റെ തറമുതല്‍ പ്ലബ്ബിംഗും വയറിംഗും ജോലികള്‍ പോലും തീര്‍ക്കാന്‍ ബാക്കി കിടക്കുന്നു. തറ പോലും ഫിനിഷ് ചെയ്തിട്ടില്ല. വിദേശ കമ്പനികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പറയുന്ന സ്മാര്‍ട്ട് സിറ്റി ബില്‍ഡിങ്ങിന്റെ അകത്തുള്ളത് സിമന്റ് ചാക്കും, കട്ടകളും പിന്നെ അന്യസംസ്ഥാന തൊഴിലാളികളുടെ ഉണക്കാനിട്ടിരിക്കുന്ന മുണ്ടുമാണ്. നിലങ്ങളില്‍ ചെളി നിറഞ്ഞു കിടക്കുകയാണ്. കേരളത്തിലെ ഐടി മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെയാണ് ഈ സ്ഥിതി.smart city 4

സ്മാര്‍ട്ട്‌സിറ്റിയുടെ ഭാഗമായ ഒന്നാംഘട്ട ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞത്. പൂര്‍ണമായി പൂര്‍ത്തിയാവാന്‍ അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യമുള്ള മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെങ്കിലും അതുണ്ടായില്ല. ഉദ്ഘാടനത്തിന് പ്രത്യേകം വേദിയൊരുക്കി അവിടെയാണ നിര്‍വഹിച്ചത് എന്നതു തന്നെ മതി നിര്‍മ്മാണം എവിടെയും എത്തിയില്ലെന്ന് വ്യക്തമാകാന്‍. മാദ്ധ്യമങ്ങളെ പോലും ഈ ഭാഗത്തേക്ക് ശരിക്കും അടുപ്പിച്ചിരുന്നില്ല. പത്രങ്ങളില്‍ ഇന്‍ഫോ പാര്‍ക്കിന്റെ മുന്‍പില്‍ നിന്നുള്ള ചിത്രമാണ് പത്രങ്ങളില്‍ അടിച്ചു വന്നത്. പക്ഷെ ചിത്രങ്ങളില്‍ കാണുന്നത് പോലെയല്ല നേരിട്ട് കാണുമ്പോഴുള്ള കാര്യങ്ങള്‍.

മുന്‍ വശത്തേക്കുള്ള പാത ഇപ്പോഴും മണ്ണ് നികത്തി ഇട്ടിരിക്കുന്നു ഇവിടേക്കുള്ള സിമന്റ് കട്ടകളാണ് ബില്‍ഡിങ്ങിന്റെ അകത്തു സൂക്ഷിച്ചിട്ടുള്ളത്. മിനുക്ക് പണി മാത്രമേ പൂര്‍ത്തിയാവാനുള്ളൂ എന്ന് പറയാന്‍ കൂടി ഇപ്പോഴത്തെ നിലയില്‍ കഴിയില്ല. വലിയ ആഘോഷത്തിനാടായിരുന്നു ഇന്നലെ സ്മാര്‍ട്ട് സിറ്റി ക്യാമ്പസ് സാക്ഷ്യം വഹിച്ചത്. മുന്‍വശത്തെ ഗേറ്റും അലങ്കാര പണികളും കണ്ടാല്‍ അകത്തു വലിയ സംഭവം ആണെന്ന് തോന്നാം. പക്ഷെ അകത്തെ പരിതാപകരമാണെന്നതാണ് മറ്റൊരുകാര്യം. കെട്ടിടത്തിന്റെ പുറമേയുള്ള ചില്ലുകള്‍ ഒഴിച്ച് മറ്റൊന്നുംമ സ്മാര്‍ട്ടല്ലെനനതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.smart city 3

ആദ്യകെട്ടിടത്തില്‍ 27 ഐടി കമ്പനികളുമായി കരാറായെന്നാണ് ഉദ്ഘാടനത്തിന്റെ തലേദിവസം പോലും സ്മാര്‍ട്ട്‌സിറ്റി അധികൃതര്‍ പറഞ്ഞിരുന്നത്. 75 ശതമാനം സ്ഥലവും പാട്ടത്തിന് നല്‍കിയെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ വസ്തുത പരിശോധിക്കുമ്പോഴാണ് തട്ടിപ്പിന്റെ ആഴം ബോധ്യമാകുക. സ്മാര്‍ട്ട് സിറ്റിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം ഐ ടി വ്യവസായം ആണെങ്കില്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ കരാര്‍ ആയതില്‍ 16 ഐടി കമ്പനികള്‍ മാത്രമാണ് ഉള്ളത്. മറ്റുള്ളതാകട്ടെ ഏതൊരു സാധാരണ സ്ഥലത്തും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള കുഞ്ഞന്‍ കമ്പനികളും. അന്താരാഷ്ട്രനിലവാരമുള്ള ഒറ്റ കമ്പനിയുമായി പോലും കരാര്‍ ആയില്ലെന്നത് വ്യക്തമാകുകയും ചെയ്യും. 5000 പോയിട്ട് ആയിരം പേര്‍ക്ക് പോലും ജോലി നല്‍കാന്‍ സാധിക്കുമോ എന്ന സംശയം ശക്തമാകുകയും ചെയ്യും.

ലിറ്റില്‍ ജെംസ് എന്ന ഡെകെയര്‍ സ്ഥാപനം, ഫ്രസ് ഫാസ്റ്റ്ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാസ്റ്റ്ഫുഡ് തുടങ്ങിയവയാണ് കരാറില്‍ ആയവയില്‍ ചിലത്. ഐഡിയ സെല്ലുലാറിന്റെ മൊബൈല്‍ കട, ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ മെഡിക്കല്‍ ക്‌ളിനിക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കൗണ്ടര്‍, മുസ്തഫ ആന്‍ഡ് അല്‍മന എന്ന ലീഗല്‍ കണ്‍സള്‍ട്ടന്‍സി തുടങ്ങിയവയാണ് ആദ്യ പാര്‍ക്കില്‍ ഇടംപിടിച്ച ഐടി ഇതര കമ്പനികള്‍. ഇഹിറ്റ്‌സ് ടെക്‌നോളജീസ്, ഡൈനാമിക് നെക്സ്റ്റ് ടെക്‌നോളജീസ്, വിട്രിയോ സൊല്യൂഷന്‍സ്, സിങ്ഗ്‌നെറ്റ് സോഫ്റ്റ്‌വെയര്‍, എക്സ്സാ സോഫ്റ്റ്‌വെയര്‍ സര്‍വീസസ്, ലോജിറ്റിക്‌സ് ടെക്‌നോ ലാബ്‌സ്, സായ് ബിപിഒ സര്‍വീസസ്, സെവന്‍ നോഡ്‌സ് ടെക്‌നോളജീസ് സൊല്യൂഷന്‍സ്, ടികെഎം ഇന്‍ഫോടെക്, എന്‍ഡിമെന്‍ഷന്‍സ് സൊല്യൂഷന്‍സ്, മാരിയപ്പ്‌സ് മറൈന്‍ സൊല്യൂഷന്‍സ്, ഡിആര്‍ഡി കമ്യൂണിക്കേഷന്‍സ്, ഐബിഎസ് സോഫ്റ്റ്‌വെയര്‍, പാത്ത് സൊല്യൂഷന്‍സ് ഇന്ത്യ, അഗ്രി ജെനോം, ലിറ്റ്മസ് സെവന്‍ സിസ്റ്റം കണ്‍സള്‍ട്ടിങ് എന്നിവയാണ് സ്ഥലം പാട്ടത്തിനെടുത്ത ഐടി കമ്പനികള്‍.

ബഹുഭൂരിപക്ഷം കമ്പനികളും 4000 മുതല്‍ 5000 വരെ ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടംമാത്രമാണ് പാട്ടത്തിനോ വാടകയ്‌ക്കോ എടുത്തിട്ടുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒരെണ്ണം മറ്റൊരു ഐടിപാര്‍ക്കില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ്. കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടിയപ്പോള്‍ ഇങ്ങോട്ടേക്കു മാറിയെന്നു മാത്രമേ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളു. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രം എന്നതില്‍ ഉപരിയായി എന്തെങ്കിലും ചെയ്തുവെന്ന ആരോപണത്തെ മറികടക്കാന്‍ ഉമ്മന്‍ ചാണ്ടിക്കി സാധിക്കണെങ്കില്‍ വരും കാലത്തില്‍ സ്മാര്‍ട്ട് സിറ്റി എങ്ങനെ പ്രവര്‍ത്തിക്കും എന്ന കാര്യം കൂടി പരിശോധിക്കേണ്ടി വരും.

Top