എ ഗ്രൂപ്പിനായി ഐ ഗ്രൂപ്പ് രഹസ്യം ചോര്‍ത്തിയത് സരിത എസ് നായരോ?

കൊച്ചി:വലിയ രാജ്യങ്ങള്‍ തമ്മിലുള്ള രഹസ്യങ്ങള്‍ വരെ കേവലം ഒരു പെണ്ണിനെ കൊണ്ട് ചോര്‍ത്തുന്നു.പിന്നല്ലേ.കേരളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് രഹസ്യം ചോര്‍ത്തുന്നുവെന്ന വാര്‍ത്ത ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്.ഐഎസ്ആര്‍ഒ ചാരകേസ്.മറിയ റഷീദയുടെ കിടപ്പറ കഥകള്‍ അക്കാലത്ത് വലിയ വാര്‍ത്തകളായായിരുന്നു മുത്തശ്ശി പത്രങ്ങള്‍ വരെ കൊടുത്തിരുന്നത്.എന്നാല്‍ ഏതാണ്ട് അതെ തന്ത്രം തന്നെയാണ് കോണ്‍ഗ്രസ്സുകാര്‍ ഇപ്പോഴും പയറ്റുന്നത്.സോളാര്‍ നായികയെ ഉപയോഗിച്ച് ഗ്രൂപ്പ് രഹസ്യം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്.കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പ് രഹസ്യമാണ് രണ്ട് മന്ത്രിമാരില്‍ നിന്ന് സരിത എസ് നായര്‍ ചോര്‍ത്തിയതെന്നാണ് സൂചന.

 

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതയെ ഈ മന്ത്രിമാരുടെ അടുത്തേക്കെത്തിച്ചത് എറണാകുളം ജില്ലയിലെ പ്രമുഖനായ ഒരു എ ഗ്രൂപ്പ് എംഎല്‍എ ആണ്.സോളാര്‍ ഇടപാട് നടത്തി തരാം എന്ന വ്യാജേനെ മന്ത്രിമാരെ സമീപിച്ച സരിതയുമായുള്ള രഹസ്യ കൂടിക്കാഴ്ചയില്‍ അവര്‍ പല ഗ്രൂപ്പ് രഹസ്യങ്ങളും പറഞ്ഞിരുന്നതായാണ് സൂചന.ഐ ഗ്രൂപ്പിലെ പ്രധാനിയായ മന്ത്രിയെ ബാംഗ്ലൂരില്‍ വെച്ചാണ് സരിത കണ്ടത്.ഇത് അവര്‍ തന്നെ 28 പേജുള്ള തന്റെ രഹസ്യമൊഴിയില്‍ ചേര്‍റ്റ്.ഈ മന്ത്രിയെ രണ്ട് തവണയാണ്ബാംഗ്ലൂരില്‍ വെച്ച് കണ്ടത്.ഇദ്ധേഹത്തെ പരിചയപ്പെടുത്തിയത് പത്തനംതിട്ടയിലെ ഒരു ജില്ല പഞ്ചായത്ത് അംഗമാണെന്നും അവര്‍ മൊഴിയില്‍ പറയുന്നു.

 

ആദ്യ തവണ ബാംഗ്ലൂരിലെ ഹോട്ടലില്‍ കണ്ട ഇരുവരും പിന്നീട് അതേ നഗരത്തിലെ ”റെഡ് ചില്ലീസില്‍” വെച്ചാണത്രെ കൂടിക്കാഴ്ച നടത്തിയത്.മധ്യവയസ്‌കനാണെങ്കിലും മന്ത്രിയുടെ സംസാരം ആരേയും വീഴ്തുന്നതാണെന്നും പറയുന്നു.ഇവിടെ വെച്ച് മന്ത്രിയുമൊത്തുള്ള സമയങ്ങളില്‍ആണ് ഐ ഗ്രൂപ്പിന്റെ പല രഹസ്യങ്ങളും ചോര്‍ത്തിയതെന്നും സൂചനയുണ്ട്.ആദ്യം ഒന്നും വിട്ടുപറയാന്‍ തയ്യാറാകാതിരുന്ന മന്ത്രി പിന്നെ പല ഗ്രൂപ്പ് രഹസ്യങ്ങളും സരിതയുമായി പങ്കുവെച്ചത്രെ.എ ഗ്രൂപ്പിന്റെ ആവശ്യം മാനിച്ചായിരുന്നു ഇതെന്നാണ്  പറയപ്പെടുന്നത്.

 

മുഖ്യമന്ത്രിക്കെതിരായ പല രഹസ്യനീക്കങ്ങളും ഐ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എ ഗ്രൂപ്പ് അപ്പോള്‍ തന്നെ അറിഞ്ഞിരുന്നതും ഇവരെ ഉപയോഗിച്ചാണത്രെ.പരമ്പരാഗത കോണ്‍ഗ്രസ്സുകാരിയായ സരിത പഠന കാലത്ത് കെഎസ്‌യു പ്രവര്‍ത്തകയായിരുന്നു.ഈ ബന്ധം പറഞ്ഞാണ് മറ്റൊരു ഐ ഗ്രൂപ്പ് മന്ത്രിയെ ഇവര്‍ സമീപിച്ചത്.ഇയാളില്‍ നിന്നും ചില ഗ്രൂപ്പ് വിവരങ്ങള്‍ സരിതക്ക് ലഭിച്ചതായും പറയപ്പെടുന്നു.ഇവരില്‍ നിന്നെല്ലാം കിട്ടുന്ന അഭ്യന്തര കോണ്‍ഗ്രസ്സ് വിഷങ്ങള്‍ അപ്പോള്‍ തന്നെ സരിത എ ഗ്രൂപ്പുകാരുമായി പങ്കു വെച്ചിരുന്നു.എന്നാല്‍ ഇക്കാര്യങ്ങള്‍ വിശദമാക്കാന്‍ സരിത മൊഴിയില്‍ തയ്യാറായിട്ടില്ല.കേവലം ലൈംഗിക ആരോപണം മാത്രമാക്കി സോളാര്‍ കേസിനെ മാറ്റാന്‍ സരിത ആഗ്രഹിക്കാത്തതിനാലാണ് ഇത് പുറത്ത് പറയാന്‍ അവര്‍ തയ്യാറാകാത്തത്.എന്നാല്‍ മന്ത്രിമാര്‍ സരിതക്ക് രഹസ്യം ചോര്‍ത്തി നല്‍കിയതില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ തന്നെ അമര്‍ഷമുണ്ട്.

Top