കോൺഗ്രസ് നേതാക്കളുടെ കൂടെ കിടക്ക പങ്കിട്ടത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടെന്നു സരിത.നേതാക്കൾ കൂട്ടത്തോടെ ജയിലിലേക്ക് !..ആര്യാടന്‍ മുഹമ്മദ്, കെസി വേണുഗേപാല്‍, ജോസ്കെമാണി, ഹൈബി ഈടന്‍, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവര്‍ക്ക് എതിരെ ബലാത്സംഗ കേസ് എടുക്കും

തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂട്ടരും കൂട്ടത്തോടെ ജയിലിലേക്ക് പോകേണ്ടി വരുന്ന അതിഗുരുതരമായ സ്ഥിതിവിശേഷം സോളാർ റിപ്പോർട്ടിലൂടെ ഉയരുന്നു .കോൺഗ്രസ് നേതാക്കളുടെ കൂടെ കിടക്ക പങ്കിട്ടത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടെന്നു സരിത.നേതാക്കൾ കൂട്ടത്തോടെ ജയിലിലേക്ക് !..ആര്യാടന്‍ മുഹമ്മദ്, കെസി വേണുഗേപാല്‍, ജോസ്കെമാണി, ഹൈബി ഈടന്‍, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവര്‍ക്ക് എതിരെ ബലാത്സംഗ കേസ് എടുക്കും.സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉത്തരവാദിയെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ജനങ്ങളെ കബിളിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും സോളര്‍ കേസില്‍ ഉത്തരവാദികളാണ്. അന്നത്തെ ആഭ്യന്തരവിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും ശുപാര്‍ശയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലി നിരോധന നിയമത്തിന്റെ പരിധിയില്‍പെടുത്തി അന്വേഷണം നടത്താന്‍ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കേസെടുക്കും. സോളാറില്‍ ടേംസ് ഓഫ് റഫറന്‍സ് ഏകപക്ഷീയമായി യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു.saritha

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ സര്‍ക്കാര്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരാതെ മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. കേസില്‍ ശരിയായ അന്വേഷണം നടത്താത്ത വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. സോളാറില്‍ പുതിയ പരാതി ലഭിച്ചാല്‍ അതേക്കുറിച്ചും അന്വേഷണം നടത്തും. അഴിമതി നടത്തിയതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ എല്ലാവര്‍ക്കുമെതിരെയും അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി രാജേഷ് ധവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. സോളര്‍ കേസ് അന്വേഷിച്ചു ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളോടു വിശദീകരിക്കുമ്പോഴാണ് സോളര്‍ കേസ് അന്വേഷിച്ച കമ്മിഷന്റെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഈ മാസം മൂന്നിന് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശം ചൊവ്വാഴ്ച ലഭിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ഇരുവരും പ്രത്യേകം നിയമോപദേശം നല്‍കുകയായിരുന്നു. റിപ്പോര്‍ട്ടിനകത്തുള്ള പരാമര്‍ശങ്ങളെപ്പറ്റിയുമുള്ള നിയമോപദേശമാണ് നല്‍കിയിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ ഇവ നിയമസഭയില്‍ സമര്‍പ്പിക്കും. ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് മുന്‍പ് സരിത എസ് നായര്‍ രംഗത്തെത്തിയിരുന്നു.

Top