കോൺഗ്രസിന് കനത്ത തിരിച്ചടി ?സോളാറില്‍ നിയമനടപടി തുടരാം; സര്‍ക്കാരിനു നിയമോപദേശം

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ തുടരന്വേഷണം ആകാമെന്ന് സര്‍ക്കാരിന് നിയമോപദേശം. ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങളിലും തുടരന്വേഷണം സര്‍ക്കാരിന് നടത്താമെന്നുമാണ് മുഖ്യമന്ത്രിക്ക് ലഭിച്ച നിയമോപദേശം. ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ മുന്‍ ന്യായാധിപനുമായ അരജിത് പസായത്തില്‍ നിന്നും സര്‍ക്കാര്‍ നിയമോപദേശം നല്‍കിയത്.

സോളാര്‍ കേസില്‍ ജുഡിഷ്യല്‍ കമ്മിഷന്റെ അന്വേഷണത്തിനായി നിശ്ചയിച്ച ടേംസ് ഒഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങള്‍ അന്വേഷിക്കാമോ എന്ന കാര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. നവംബര്‍ ഒമ്പതിന് നിയമസഭയില്‍ സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ നിയമോപദേശം ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാർ   കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ കേസാണ് സോളാര്‍ കേസ്.

സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സൗരോര്‍ജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാര്‍ കമ്പനിയുടെ പേരില്‍ നടന്ന തട്ടിപ്പാണ് കമ്മിഷന്‍ അന്വേഷിച്ചത്. കമ്പനി നടത്തിപ്പുകാരായ സരിത എസ്. നായര്‍ അടക്കമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു.

അതേസമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സോളാര്‍ കേസിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാനാണ് കമ്മിഷനെ നിയമിച്ചതെന്നും സരിതയെ ലൈംഗികമായി പീഡിപ്പിച്ചത് കമ്മിഷന്റെ പരിഗണനാ വിഷയമായിരുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.നിയമനടപടികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തേയും സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം നല്‍കിയിരുന്നു.

Top