ശബരിമലയിൽ പിടിച്ചു കയറാൻ ശ്രമിച്ച ബി.ജെ.പിയ്‌ക്കെതിരെ വെടിപൊട്ടിച്ച് ഉമ്മൻചാണ്ടി; നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി; ഐശ്വര്യ കേരള യാത്രയിൽ ശബരിമല വിഷയത്തിൽ വിശദീകരണവുമായി ഉമ്മൻചാണ്ടി

കോഴിക്കോട്: ശബരിമലയുടെ പേരിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും വിമർശിച്ച ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനു ശക്തമായ മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ. യു.ഡി.എഫും കോൺഗ്രസും അന്നും ഇന്നും വിശ്വാസികൾക്ക് ഒപ്പമാണ് എന്നു പ്രഖ്യാപിച്ച ഉമ്മൻചാണ്ടി, ശബരിമലയിലെ വിശ്വാസികൾക്കു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചത് കോൺഗ്രസാണ് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോഴിക്കോട് എത്തിയപ്പോൾ കടപ്പുറത്തു നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയത്തിൽ കോൺഗ്രസിനെയും യു.ഡിഎഫിനെയും വിമർശിച്ച് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത് എത്തിയത്. ഇതിനെതിരെയാണ് ഇപ്പോൾ ഉമ്മൻചാണ്ടി കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്നും ഇന്നും എന്നും യു.ഡി.എഫ് വിശ്വാസികൾക്ക് ഒപ്പമാണ് എന്നു ഉമ്മൻചാണ്ടി പറഞ്ഞു. ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആത്മാർത്ഥമായി ശ്രമിച്ചത് യു.ഡി.എഫും കോൺഗ്രസും മാത്രമാണ്. യു.ഡി.എഫും കോൺഗ്രസുമാണ് ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകിയത്.

വിശ്വാസികളുടെ അചാര അനുഷ്ഠാനങ്ങളെ അൽപമെങ്കിലും ബഹുമാനിക്കുന്നെങ്കിൽ യു ഡി എഫ് നൽകിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സംസ്ഥാനത്തെ ചെറുപ്പക്കാരുടെ രോഷം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതുകൊണ്ടാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകാൻ സർക്കാർ തയ്യാറായത്.

പിണറായി സർക്കാർ തൊഴിലില്ലാത്ത ചെറുപ്പക്കാരോട് കൊടിയ ക്രൂരതയാണ് കാണിച്ചത്. ഈ ക്രൂരതയ്ക്ക് അവർ പകരം ചോദിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കേരളത്തിന്റെ ജനമനസ്സ് ആർക്കൊപ്പമാണെന്ന് തെളിയിക്കുന്ന സ്വീകരണമാണ് ഐശ്വര്യ കേരള യാത്രയ്ക്ക് ഓരോ വേദിയിലും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് സംസ്ഥാനത്ത് എല്ലായിടത്തും ലഭിക്കുന്ന ജനപിന്തുണ കണ്ട് വിറളി പൂണ്ടാണ് പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയ്‌ക്കെതിരെ കേസെടുത്തതെന്നും കോഴിക്കോട് കടപ്പുറത്ത് നടന്ന സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

Top