ഉമ്മൻ ചാണ്ടിക്ക് വീണ്ടും ഉറക്കമില്ലാത്ത രാവുകൾ ! സോളാര്‍ കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍. പ്രധാന പ്രതിയായ ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളുടെ വിവരങ്ങള്‍ ആരാഞ്ഞു. സരിത എസ് നായരെ ചോദ്യം ചെയ്തു

കൊച്ചി:ഉമ്മൻ ചാണ്ടിക്കും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികൾ വരുന്നു . ഇടതു-വലതു മുന്നണികള്‍ ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിലൂടെ ഒതുക്കിയ സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. കേസിന്റെ പുരോഗതി സംബന്ധിച്ച് കേന്ദ്ര എജന്‍സികള്‍ തന്നെ സമീപിച്ചുവെന്ന് സരിത എസ് നായര്‍ സ്ഥിരീകരിച്ചു. കേസിലെ പ്രധാന പ്രതിയായ ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളുടെ വിവരങ്ങള്‍ ആരാഞ്ഞു. രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ താനുമായി കൂടിക്കാഴ്ച നടത്തിയെന്ന് സരിത സ്ഥിരീകരിച്ചു.

എംപിമാര്‍ക്കെതിരായ കേസിന്റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ് നായര്‍ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബീ ഈഡന്‍, അടൂര്‍ പ്രകാശ്, എന്നിവര്‍ക്കെതിരായ കേസിന്റെ വിവരങ്ങളാണ് തേടിയതെന്ന് സരിത പറയുന്നു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയത്. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും സരിതാ എസ് നായര്‍ പറയുന്നു. ഇനിയും നീതി വൈകിയാല്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് ഒരു ചാനലില്‍ സരിത എസ് നായര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തെ പിടിച്ചുലച്ച അഴിമതിയാണ് സോളാര്‍ തട്ടിപ്പ്. ‘ടീം സോളാര്‍’ എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. ഇതിനു പിന്നാലെ പുറത്ത് വന്നത് അഴിമതിയുടേയും തട്ടിപ്പിന്റേയും കഥകളായിരുന്നു. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് രാഷ്ട്രീയ മുഖം വന്നിരുന്നു.

Top