മടിയില്‍ കനമില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി എന്തിന് വഴിയില്‍ ഭയപ്പെടണം,താന്‍ നുണപരിശോധനക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി,സോളാറില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായില്ലെന്ന വാദവും കമ്മീഷന്‍ അഭിഭാഷകന്‍ പൊളിച്ചു.

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസില്‍ നുണപരിശോധനക്ക് ഹാജരാകാന്‍ വിസമ്മതിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ബിജുരാധാകൃഷ്ണന്റെ അഭിഭാഷകന്റെ ചോദ്യത്തോടാണ് ഉമ്മന്‍ചാണ്ടി ഈ ഉത്തരം നല്‍കിയത്.തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്നും ആദ്ധേഹത്തെ നേരില്‍ കണ്ടിട്ടുണ്ടെന്നും കേസിലെ മുഖ്യപ്രതി ബിജു സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.അന്ന് താന്‍ നുണപരിശോധനക്ക് ഹാജരാകാന്‍ തയ്യാറാണെന്ന് ബിജു അറിയിച്ചിരുന്നു.പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലും ബിജു ഇതാവര്‍ത്തിച്ചു.താന്‍ പറയുന്നതെല്ലാം സത്യമാണെന്നും മുഖ്യമന്ത്രി നുണപരിശോധനക്ക് തയ്യാറുണ്ടോ
എന്നായിരുന്നു വെല്ലുവിളി.സോളാര്‍ കമ്മീഷണില്‍ ക്രോസ് വിസ്താരത്തിനിടയില്‍ ബിജുവിന്റെ അഭിഭാഷകന്‍ മുഖ്യമത്രിയോട് ഇത് ചോദിക്കുകയായിരുന്നു.താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അത് കൊണ്ട് നുണപരിശോധനക്ക് തയ്യാറല്ലെന്നുമായൊരുന്നു മുഖ്യന്റെ മറുപടി.നേരത്തെ സരിതയെ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞിരുന്ന ഉമ്മന്‍ചാണ്ടി മൂന്ന് തവണ അവരെ കണ്ടിരിക്കാമെന്ന് വിസ്താരത്തിനിടയില്‍ തിരുത്തിയിരുന്നു.ജോപ്പനെ അയാള്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ അറിയാമെന്നും ജോപ്പനെ തനിക്ക് കുട്ടികാലം മുതല്‍ തന്നെ പരിചയമുണ്ടെന്നും ഉമ്മന്‍ചാണ്ടി കമ്മീഷനില്‍ പറഞ്ഞു.തോമസ് കുരുവിള താന്‍ ഡല്‍ഹിയില്‍ പോകുമ്പോള്‍ ഒപ്പമുണ്ടാകാറുണ്ടെന്നും എന്നാല്‍ അയാളും തന്റെ മകനായ ചാണ്ടി ഉമ്മനുമായി ഒരു ബിസിനസ് ബന്ധങ്ങളുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.തോമസ് കുരിവിളയുടെ സാമ്പത്തിക വളര്‍ച്ച താന്‍ അറിഞ്ഞിരുന്നില്ല.ശ്രീധരന്‍ നായരോടൊപ്പം താന്‍ സരിതയെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന് യാതൊരു സാമ്പത്തിക നഷ്ടവും സോളാര്‍ ഇടപാടില്‍ ഉണ്ടായിട്ടില്ലെന്ന തന്റെ മുന്‍നിലപാട് ഉമ്മന്‍ചാണ്ടി കമ്മീഷനിലും ആവര്‍ത്തിച്ചു.എന്നാല്‍ സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ നടന്ന കോടികണക്കിന് രൂപയുടെ തട്ടിപ്പിന് സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്ന് കമ്മീഷന്‍ അഭിഭാഷകന്‍ പറഞ്ഞു.ഇതിന് മുഖ്യമന്ത്രിക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.ഈയൊരു തട്ടിപ്പില്‍ തനിക്ക് യാതൊരു പങ്കുമില്ല.തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ചിലര്‍ക്ക് സരിതയുമായി ബന്ധമുണ്ടായിരുന്നു.ഇതറിഞ്ഞപ്പോള്‍ തന്നെ അവരെ താന്‍ മാറ്റിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തുടര്‍ച്ചയായ 14 മണിക്കൂറാണ് ഉമ്മന്‍ചാണ്ടി ചോദ്യം വിസ്താരത്തിന് വിധേയനായത്.മുഖ്യമന്ത്രിയുടെ കൂടി സൗകര്യം കണക്കിലെടുത്താണ് വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റിയത്.ഏപ്രില്‍ 27നകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് ശിവരാജന്‍ അറിയിച്ചിട്ടുണ്ട്.

Top