സരിതയെ പീഡിപ്പിച്ചകോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും.ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം:സോളാര്‍ കേസ് വീണ്ടും സജീവമാകുന്നു.സരിതയെ പീഡിപ്പിച്ചകോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങാന്‍ സാധ്യത .സരിത എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി .സരിതയുടെ പരാതിയില്‍ കുടുങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളാരൊക്കെ, ആരൊക്കെ പിടിയിലാകും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

ലൈംഗിക ആരോപണം മുന്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ സരിത എസ് നായര്‍ നല്‍കിയ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ലൈംഗിക ആരോപണംഉള്‍പ്പെടെയാണ് ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപിയുടെ ഉത്തരവ് ഇന്നിറങ്ങും.
പരാതിയില്‍ പറയുന്നത് ടീം സോളാര്‍ എന്ന കമ്പനിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അംഗീകാരം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തും പുതിയ പദ്ധതികള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ചും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നാണ് സരിതയുടെ പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടികളുടെ അഴിമതി, ലൈംഗിക ആരോപണം സര്‍ക്കാര്‍ സഥാപനങ്ങളില്‍ സോളാര്‍പാനല്‍ സ്ഥാപിക്കുന്നതിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് സരിത ലക്ഷ്യം വച്ചിരുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വരെ സരിതയുടെ വലയില്‍ കുരുങ്ങിയെന്നാണ് ആരോപണം.sarithaaa
കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുള്‍പ്പടെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കേന്ദ്രമന്ത്രി എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ വരെ സരിത ഉന്നയിച്ചു. സോളാര്‍ തട്ടിപ്പിന് കൂട്ടു നിന്നതിന് പുറമെ സരിതയെ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ലൈംഗികമായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേരളം ഞെട്ടലോടെയാണ് കേട്ടത്. കോണ്‍ഗ്രസ് എംഎല്‍എ അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് സരിത പോലീസില്‍ പരാതി നല്‍കിയിരുന്നു. സരിതയുടെ ലിസ്റ്റിലില്ലാത്ത ഏതെങ്കിലും കോണ്‍ഗ്രസ് നോതാവുണ്ടോ? സരിതയെ പീഡിപ്പിച്ചവരെല്ലാം കുടുങ്ങും. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.sarithahah
കോണ്‍ഗ്രസിനെ തകര്‍ത്ത സരിത സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സരിത നായരുടെ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യുന്നതായിരുന്നു. അഴിമതിയും ലൈംഗിക ആരോപണങ്ങളും കോണ്‍ഗ്രസിനെ തകര്‍ത്ത് തരിപ്പണമാക്കി.കേന്ദ്രമന്ത്രിയും കുടുങ്ങും മുന്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണങ്ങളാണ് സരിത ഉന്നയിച്ചിരുന്നത്. ക്രൂരമായ ലൈംഗിക പീഡനത്തിനരയാക്കിയെന്നാണ് സരിത പലതവണ പറഞ്ഞിട്ടുള്ളത്. വൈദ്യുത മന്ത്രിക്കതിരെയും ആരോപണം സരിതയ്ക്ക് അനേര്‍ട്ടിന്റെ അംഗീകാരം നല്‍കുന്നതിനായി വൈദ്യുത മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് 40 ലക്ഷം കോഴ വാങ്ങിയെന്നും സരിത ആരോപിച്ചിരുന്നു.  മുന്‍ ടൂറിസം മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ പേരും സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ടത്രേ.സരിതയുടെ കത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ ലിസ്റ്റില്‍ ആര്യാടനുമുണ്ടായിരുന്നു

Top