നാട്ടുകാര്‍ക്ക് കേള്‍ക്കാന്‍ പാടില്ലാത്തതൊന്നും താനും സരിതയുമായി സംസാരിച്ചിട്ടില്ലെന്ന് പിസി വിഷ്ണുനാഥ്.ഡിജിറ്റല്‍ തെളിവുകളെ ഭയമില്ലെന്നും വിഷ്ണു ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട്.

കൊച്ചി:നാട്ടുകാര്‍ക്ക് കേള്‍ക്കാന്‍ പാടില്ലാത്ത തരതിലുള്ളതൊന്നും താനും സരിതയുമായി സംസാരിച്ചിട്ടില്ലെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ.സരിതയെ 182 തവണ വിളിച്ചെന്ന തെളിവ് സോളാര്‍ കമ്മീഷനില്‍ നല്‍കിയ സാഹചര്യത്തില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് സംസാരിക്കുകയായിരുന്നു വിഷ്ണു.തന്റെ മണ്ഡലമായ ചെങ്ങന്നൂരില്‍ സോളാര്‍ വഴിവിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് അവര്‍ വിളിക്കുന്നത്.ഒരു പദ്ധതിയുടെ കാര്യമായതിനാല്‍ വിളിച്ചിട്ടുണ്ടാകാം.അത് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടുണ്ട്.182 തവണ എന്തായാലും വിളിച്ചിട്ടില്ല.കോളിന്റെ ദൈര്‍ഘ്യം ആയിരിക്കാം ചിലപ്പോള്‍ കണക്കുകൂട്ടുന്നത്.എന്തായാലും മറ്റൊരു തരത്തിലുള്ള ബന്ധം തനിക്കും സരിതക്കും ഇടയിലില്ല.സോളാര്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ല കളക്ടര്‍ക്ക് ഒരു കത്ത് കൈമാറിയിട്ടുണ്ടായിരുന്നു.അത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതാണ്.പദ്ധതി ഡിലെ ആയപ്പോള്‍ താന്‍ തന്നെയാണ്‌വ് കളക്ടര്‍ക്ക് അത് ക്യാന്‍സല്‍ ചെയ്യണമെന്ന് കാണിച്ച് കത്ത് വീണ്ടും നല്‍കിയത്.ആ പ്രൊജക്റ്റ് നടപ്പാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നതാണ് സത്യം.ഒരു തട്ടിപ്പുകാരിയാണ് എന്നറിഞ്ഞല്ല സരിതയുമായി ബന്ധപ്പെട്ടത്.അങ്ങിനെ അറിഞ്ഞിരുന്നുവെങ്കില്‍ ആരെങ്കിലും അവരുടെ ചതിയില്‍ പെടുമായിരുന്നോ എന്നും വിഷ്ണുനാഥ് പറഞ്ഞു.
തനിക്കറിയാവുന്ന കാര്യങ്ങള്‍ എല്ലാം സോളാര്‍ കമ്മീഷന് മുന്‍പില്‍ പറഞ്ഞിട്ടുണ്ട്.ഡിജിറ്റല്‍ തെളിവുകളെ താന്‍ ഭയപ്പെടുന്നില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.182 തവണ വിഷ്ണുനാഥ് വിളിച്ചെന്നാണ് സരിത സോളാര്‍ കമ്മീഷന് മുന്‍പാകെ തെളിവ് നല്‍കിയത്.പദ്ധതി ക്യാന്‍സല്‍ ചെയ്ത ശേഷം താന്‍ അവരേയോ അവര്‍ തന്നേയോ വിളിച്ചിട്ടില്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു.

Top