എംപി കെസി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന് കേസ്!! സരിത നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് നടപടി

മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണ്ടുഗോപാലിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. സരിത നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. തന്നെ റോസ് ഹൗസില്‍ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് സരിത നല്‍കിയ പരാതി. വേണുഗോപാലാണ് ആദ്യം തന്നെ ഉപദ്രവിച്ചതെന്ന് സരിത നേരത്തെ വളിപ്പെടുത്തിയിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി. ഉമ്മന്‍ചാണ്ടി, കെ.സിവേണുഗോപാല്‍, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയായിരുന്നു പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സരിത ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ലൈഗീകമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവാനായ എഡിജിപി അനില്‍ കാന്തിന് ഒരാഴ്ച മുമ്പ് നല്‍കിയത്. ഈ പരാതികളില്‍ വൈകാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്.

മുമ്പ് സരിത എഴുതിയ കത്തില്‍ വേണുഗോപാലിന്റെ ചെയ്തികള്‍ വിവരിച്ചിരുന്നു. സരിത പറയുന്നത്: ഒരു ബിജെപി ഹര്‍ത്താല്‍ ദിവസം നസറുള്ള ഫോണില്‍ കൂടി വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറായെന്ന് പറഞ്ഞു. അത് വിശ്വസിച്ച് റോസ് ഹൗസില്‍ വന്നു. അവിടെ മന്ത്രിയേയോ ഏതെങ്കിലും സ്റ്റാഫിനേയോ കണ്ടില്ല. ഗേറ്റില്‍ രണ്ട് പൊലീസുകാര്‍ മാത്രം ഉണ്ടായിരുന്നു.

അവര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി വരുന്നു, അദ്ദേഹം ഹാളില്‍ ഉണ്ട്. അവര്‍ അവിടേയ്ക്ക് പോയി. കെസിയെ അവിടെ കണ്ടില്ല. നസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ കതകടയ്ക്കപ്പെട്ടു.

കെസി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ കൈക്കുള്ളിലാക്കി. കീഴ്പ്പെടുത്തി. അയാള്‍ ഉപദ്രവിച്ചു. ചീത്തപേരുകള്‍ വിളിച്ചു. അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നടക്കാനോ നില്‍ക്കാനോ പറ്റാത്തവിധം അയാള്‍ ശാരീരികമായി അവശതയിലാക്കി.

ഇതിന് ശേഷവും രാത്രിയില്‍ ഫോണ്‍ വിളികളും സന്ദേശങ്ങളും ഉണ്ടായി. ഒരു മന്ത്രിക്ക് ഭ്രാന്ത് വന്നാല്‍ സ്ത്രീകളുടെ സുരക്ഷ എന്താണ്? എതിര്‍ത്താല്‍ ഭീഷണി. ഞാന്‍ നശിച്ചു. കെ.സി വേണുഗോപാലിന്റെ കൂട്ടികൊടുപ്പുകാരായിരുന്നു മുന്‍ മന്ത്രി എ.പി.അനില്‍കുമാറെന്നും സരിത പറയുന്നു. അഗ്രഗണ്യനായ കൂട്ടിക്കൊടുപ്പുകാരന്‍ എന്നാണ് അനില്‍കുമാറിനെ വിശേഷിപ്പിക്കുന്നത്.

വേണുഗോപാലും അനില്‍കുമാറും നസറുള്ളയും റോസ് ഹൗസില്‍ വച്ചും ലേ മെറിഡിയനില്‍ വച്ചും വദനസുരതം ചെയ്തു. പിന്നീടും പലതവണ റോസ് ഹൗസില്‍ വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണം ചെയ്തു.

Top