വിചാരണയ്ക്ക് മുമ്പ് തന്നെ കുറ്റക്കാരനെന്ന് മുദ്രക്കുത്തിയെന്ന് വിജയ് മല്യ

vijay-mallaya

ദില്ലി: ബാങ്കുകളെ കബിളിപ്പിച്ച് മുങ്ങി നടക്കുന്ന വ്യക്തിയെന്ന വിശേഷണം ലഭിച്ച മദ്യരാജാവ് വിജയ് മല്യ വിമര്‍ശനവുമായി രംഗത്ത്. സര്‍ക്കാര്‍ നടപടികള്‍ ശരിയായില്ലെന്നാണ് വിജയ് മല്യ പറയുന്നത്. വിചാരണയ്ക്ക് മുമ്പ് തന്നെ കുറ്റക്കാരനായി ചിത്രീകരിക്കുകയാണെന്നാണ് മല്യയുടെ ആരോപണം.

തനിക്കെതിരെ നടക്കുന്ന അന്വേഷണം പക്ഷപാതപരമാണെന്നും നീതിയുക്തമല്ലെന്നും വിജയ് മല്യ ആക്ഷേപം ഉന്നയിക്കുന്നു. സത്യത്തില്‍ ഒരു വ്യവസായം തകര്‍ന്നതിനെയാണ് ഇത്തരത്തില്‍ തട്ടിപ്പും വെട്ടിപ്പുമായി ചിത്രീകരിക്കുന്നതെന്നാണ് നാടുവിട്ട വിവാദ വ്യവസായിയുടെ പുതിയ ആരോപണം. തനിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണെന്നും മല്യ പറയുന്നു.

Top