ജനങ്ങളെ ആകര്‍ഷിക്കാന്‍ നഗ്ന റെസ്റ്റോറന്റ്; വേനലിനെ അതിജീവിക്കാന്‍ വസ്ത്രം ധരിക്കാതെ വരാം

rest

ലണ്ടന്‍: റെസ്‌റ്റോറന്റുകളുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണ്. ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി പല ആഡംബരങ്ങളും ഒരുക്കിയാണ് റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ വേനല്‍ചൂടില്‍ വ്യത്യസ്ത രീതിയിലുള്ള റെസ്റ്റോറന്റാണ് ലണ്ടനില്‍ ഇപ്പോല്‍ ഒരുങ്ങുന്നത്. ഇവിടെ രുചിയേറിയ ഭക്ഷണത്തെക്കാള്‍ ആകര്‍ഷകം മറ്റൊന്നാണ്.

വേനല്‍ക്കാലത്തെ അതിജീവിക്കുന്നതിനു വേണ്ടി നഗ്ന റെസ്റ്റോറന്റാണ് ലണ്ടനില്‍ അവതരിപ്പിക്കുന്നത്. റെസ്റ്റോറന്റിലെത്തുന്ന ഉപഭോക്താക്കള്‍ നഗ്നരായിരിക്കും എന്നതാണ് ഒരു പ്രത്യേകത. ‘ദി ബുന്യാദി’ എന്നു പേരു നല്‍കിയിരിക്കുന്ന റെസ്റ്റോറന്റ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ചൂട് അധികമുള്ള അടുത്ത മൂന്നു മാസത്തേക്കു മാത്രമേ റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുകയുള്ളൂ എന്നതും മറ്റൊരു പ്രത്യേകതയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തട്ടുകടയുടെ മാതൃകയിലാണ് റെസ്റ്റോറന്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മൂന്നു മാസങ്ങള്‍ക്ക് ശേഷം പൊളിച്ചു നീക്കാനും സാധിക്കും. പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ലൈറ്റുകളും മറ്റുമാണ് ഉപയോഗിക്കുന്നത്. തടികൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ മുളകൊണ്ട് മറയ്ക്കുന്നു. വസ്ത്രം ധരിച്ചും ധരിക്കാതെയും റെസ്റ്റോറന്റില്‍ പ്രവേശനം സാധ്യമാണ്. വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് അത് മാറാനുള്ള പ്രത്യേക മുറിയും ഉണ്ടാകും. മായം കലരാത്ത പുതിയ ഭക്ഷണമാകും ലഭിക്കുകയെന്ന് റെസ്റ്റോറന്റിന്റെ വെബ്സൈറ്റില്‍ പറയുന്നു.

പ്രകൃതിദത്തമെന്നാണ് ബുന്യാദി എന്ന ഹിന്ദി പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ തീര്‍ത്തും പ്രകൃതിദത്തമായ വസ്തുക്കളാണ് റെസ്റ്റോറന്റില്‍ ഉപയോഗിക്കുന്നതെന്നും വെബ്സൈറ്റില്‍ പറയുന്നു. നഗ്‌ന റെസ്റ്റോറന്റ് അവതരിപ്പിക്കുന്നു എന്ന വിവരം ലഭിച്ചതു മുതല്‍ അയ്യായിരത്തോളം പേരാണ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവേശനം നേടിയിരിക്കുന്നത്.

ബ്രേക്കിംഗ് ബാഡ് എന്ന പേരില്‍ കോക്ക്ടെയില്‍ ബാര്‍ ആരംഭിച്ച ലോലിപോപ്പിന്റെ ആശയമാണ് പുതിയ നഗ്ന റെസ്റ്റോറന്റും. വേനല്‍ക്കാലത്തു നിന്നും രക്ഷ നേടുകയും നല്ല ഭക്ഷണം ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്ഥാപകന്‍ സെബ് ല്യാല്‍ പറയുന്നു. വളരെ ശ്രദ്ധാപൂര്‍വമാണ് നഗ്നവും തുറന്നതും അതിരുകളില്ലാത്തതുമായ റെസ്റ്റോറന്റ് രൂപകല്‍പന ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Top