വിജയ് മല്യയ്ക്ക് തിരിച്ചടി…!! ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതി; മല്യയുടെ അപേക്ഷ തള്ളി

ലണ്ടന്‍: കോടികള്‍ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലെത്തിക്കും. തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ നല്‍കിയ അപേക്ഷ ലണ്ടന്‍ കോടതി തള്ളി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 9000 കോടിയോളം രൂപയാണ് മല്യ വായ്പയെടുത്തത്.

ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെത്തുടര്‍ന്നു ഈ വര്‍ഷം ആദ്യം മുംബയ് അഴിമതി വിരുദ്ധ കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോടതി വിധിക്കെതിരെ മല്യയുടെ അഭിഭാഷകന്‍ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ബ്രിട്ടന്റെ വിട്ടുകിട്ടല്‍ നിയമമനുസരിച്ച് വിധിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കാണ് അന്തിമ അധികാരം. ബ്രിട്ടന്റെ നിയമപ്രകാരം കുറ്റവാളിക്ക് വധശിക്ഷ നല്‍കില്ലെന്നും മൂന്നാമതൊരു രാജ്യത്തിന് കുറ്റവാളിയെ കൈമാറില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഈ രണ്ടുകാര്യങ്ങളും മല്യയുടെ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല.

Top