വിജയ് മല്യക്ക് പരമസുഖം !..മല്യ ലണ്ടനിലേക്ക് പറന്നത് സ്ത്രീയ്‌ക്കൊപ്പം ഏഴ് പെട്ടികളുമായി

ന്യൂഡല്‍ഹി : മദ്യരാജാവ് വിജയ് മല്യ ലണ്ടനിലേക്ക് പറന്നത് എല്ലാ സുഖസൗകര്യങ്ങളോടും കൂടിയാണ്, ഒപ്പം ഏഴ് പെട്ടികളുമുണ്ടായിരുന്നു. ഒരു വനിതയോടൊപ്പമാണ് അദ്ദേഹം ലണ്ടലിനേക്ക് പോയതെന്ന് വിമാനത്താവള ഉദ്യോഗസ്ഥരും ദൃസ്സാക്ഷികളും പറയുന്നു.പതിവ് വിദേശയാത്ര നടത്തിയ തനിക്കെതിരെ മാധ്യമങ്ങള് തെറ്റായ വാര്ത്തകള് പ്രചരിപ്പിക്കുന്നുവെന്നാണ് മല്യയുടെ ആരോപണം.മാര്ച്ച് രണ്ടിന് പുലര്ച്ചെ 1.30 ന് ജെറ്റ് എയര്വെയ്സിന്റെ ഡല്ഹി ലണ്ടന് വിമാനത്തില് (9 ഡബ്ല്യൂ 122) ആണ് മല്യ ലണ്ടിനിലേക്ക് പറന്നത്.

 

പതിവ് വിദേശയാത്ര ആയിരുന്നില്ല ഇത്തവണത്തേത് എന്നതിന്റെ തെളിവാണ് ഭാരിച്ച ലഗേജെന്ന് മാധ്യമങ്ങള് ചൂണ്ടിക്കാട്ടുന്നു. ദീര്ഘകാലം വിദേശത്ത് തങ്ങാനുള്ള തയ്യാറെടുപ്പോടെയാണ് ലണ്ടനിലേക്ക് പോയതെന്ന് വ്യക്തം.ലണ്ടനിലെ ഹാര്ട്ട്ഫോര്ഡ് ഷെയറില് മല്യയ്ക്ക് ആഡംബര വസതിയുണ്ടെന്ന് മാധ്യമങ്ങള് സ്ഥിരീകരിച്ചിട്ടുണ്ട്. മല്യ രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകള് സുപ്രീം കോടതിയെ സമീപിച്ചതിന് തൊട്ടുമുമ്പായിരുന്നു ഇത്തവണത്തെ ലണ്ടന് യാത്ര. ഉന്നത ബാങ്ക് ഉദ്യോഗസ്ഥരില്നിന്ന് അദ്ദേഹത്തിന് വിവരങ്ങള് ചോര്ന്നുകിട്ടിയോ എന്ന സംശയവും ഉയര്ന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

9,000 കോടി രൂപയാണ് വിജയ് മല്യ രാജ്യത്തെ വിവിധ ബാങ്കുകളില് തിരിച്ചടയ്ക്കാനുള്ളത്. ഇതേത്തുടര്ന്ന് 17 ബാങ്കുകള് ഉള്പ്പെട്ട കണ്സോര്ഷ്യം മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല് അദ്ദേഹം രാജ്യംവിട്ടുവെന്ന് കേന്ദ്രസര്ക്കാര് സുപ്രീം കോടതിയെ അറിയിച്ചു.അതിനിടെ താന്‍ ഒളിച്ചോടിയിട്ടില്ലെന്നും വിചാരണ നേരിടാന്‍ തയ്യാറാണെന്നും വ്യവസായി വിജയ് മല്യ. തനിക്കെതിരെ വരുന്നത് തെറ്റായ വാര്‍ത്തകളാണെന്നും അദ്ദേഹം ആരോപിക്കുന്നു. ട്വിറ്ററിലാണ് താന്‍ ഒളിച്ചോടിയിട്ടില്ലെന്നും വിചാരണ നേരിടാന്‍ തയ്യാറാണെന്നും മല്യ പറഞ്ഞത്.രാജ്യ സഭാംഗമായ താന്‍ ഇന്ത്യന്‍ ഭരണഘടനയെയും നിയമത്തെയും പൂര്‍ണമായും ബഹുമാനിക്കുന്നുവെന്നും അന്താരാഷ്ട്ര തലത്തിലുള്ള വ്യവസായിയാണ് താനെന്നും ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സ്വഭാവികമാണെന്നും മല്യ ട്വിറ്ററില്‍ കുറിക്കുന്നു.vijaya malya tweetകോടതിയുടെ വിചാരണ നേരിടാന്‍ താന്‍ തയ്യാറാണെന്നും മാധ്യമ വിചാരണ നേരിടാനില്ലെന്നും അദ്ദേഹം പറയുന്നു. ഒമ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് വിജയ് മല്യ മുങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ടാണ് ഇപ്പോള്‍ മല്യതന്നെ രംഗത്ത് വന്നിരിക്കുന്നത്.മാധ്യമ വിവാരണയ്ക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം മാധ്യമങ്ങള് മുന്പ് തന്റെ സഹായം സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
രാജ്യത്തെ മുന്‍നിര മദ്യ വ്യവസായ സ്ഥാപനമായ യുനൈറ്റഡ് സ്പിരിറ്റ്സ് ഉടമയായ മല്യ തന്‍െറ വിമാന കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടപ്പോഴാണ് ബാങ്കുകളില്‍നിന്ന് സഹസ്ര കോടികള്‍ വായ്പയെടുക്കുന്നത്. ഒറ്റ മാസംകൊണ്ടാണ് 17 ബാങ്കുകളില്‍നിന്നായി ഇത്രയും തുക മല്യയുടെ കമ്പനി വായ്പയിനത്തില്‍ നേടിയെടുത്തത്. വിചിത്ര ആഡംബരങ്ങളുടെ തോഴനായ ഈ വ്യവസായി, സ്വതന്ത്രനായി മത്സരിച്ച്, സര്‍വ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയോടെയാണ് രാജ്യസഭയില്‍ എത്തിയത്. രാജ്യത്തെ ബാങ്കുകള്‍ക്ക് സഹസ്രകോടികള്‍ ബാധ്യതയുള്ളപ്പോഴും വിജയ് മല്യ കഷ്ടപ്പെട്ടു പോകുമെന്ന് ആരും വിചാരിക്കരുത്. ലണ്ടനിലെ ആഡംബര വസതികളും ലോകത്തിന്‍െറ പല ഭാഗത്തും ചിതറിക്കിടക്കുന്ന സമ്പദ് ശേഖരവും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് പുറത്തുകിടക്കുന്ന പ്രസ്തുത സാമ്രാജ്യത്തില്‍ നിയമത്തിന്‍െറ കൈകള്‍ എത്തില്ല എന്ന് ആ വ്യവസായിക്കറിയാം. അതിലുമപ്പുറം സര്‍വ രാഷ്ട്രീയ കക്ഷികളിലും പെട്ട മഹാപുംഗവന്മാര്‍ പിന്തുണയുമായി രഹസ്യമായി പിറകിലുണ്ട്.

Top