തന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്കുകള്‍ക്ക് എന്തവകാശമാണുള്ളതെന്ന് വിജയ് മല്യ സുപ്രീംകോടതിയില്‍

Vijay-Mallya

ദില്ലി: ഒടുവില്‍ മുങ്ങി നടന്ന മദ്യരാജാവ് വിജയ് മല്യ വെളിച്ചത്തു വന്നു. തന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്കുകള്‍ക്ക് എന്തവകാശമാണുള്ളതെന്ന് വിജയ് മല്യ ചോദിച്ചു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനെതിരെ വിജയ് മല്യ സുപ്രീംകോടതിയിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തന്റെയോ കുടുംബത്തിന്റെയോ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് ബാങ്കുകള്‍ക്ക് അവകാശമില്ല.

വിദേശസ്വത്തുവിവരങ്ങള്‍ ആവശ്യപ്പെടുന്നതിനു അവര്‍ക്ക് സാധിക്കില്ലെന്നും വായ്പ കുടിശികക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മല്യ പറഞ്ഞു. വിദേശസ്വത്തുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ കോടതിയില്‍ നല്‍കിയാല്‍ അത് ബാങ്കുകള്‍ക്ക് കൈമാറരുത്. ജൂണ്‍ 26ന് മുദ്രവച്ച കവറില്‍ വിവരങ്ങള്‍ കൈമാറാമെന്നും മല്യ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്തുള്ള സ്വത്തുക്കളുടെ അടിസ്ഥാനത്തിലല്ല തനിക്ക് ബാങ്കുകള്‍ വായ്പ നല്‍കിയതെന്നും മല്യ പറയുന്നു. അതേസമയം, ഈമാസം 21നകം മല്യയ്ക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തുമായുള്ള മുഴുവന്‍ സ്വത്തുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചരിക്കുന്നത്. 17 പൊതുമേഖലാ ബാങ്കുകളില്‍നിന്നെടുത്ത 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്.

Top