അവാര്‍ഡ് നിശയില്‍ പങ്കെടുത്തത് മദ്യപിച്ച് ലക്കുകെട്ട്, യുകെയിലെ സ്ഥാനപതിയെ പാകിസ്താന്‍ തിരിച്ചുവിളിച്ചു

ഇസ്ലാമാബാദ്: അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ട് വേദിയിലെത്തിയ യുകെയിലെ സ്ഥാനപതിയെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. ലണ്ടനില്‍ നടന്ന ടെലിവിഷന്‍ അവാര്‍ഡ് നിശയ്ക്കിടെയാണ് സ്ഥാനപതി സാഹിബ്സദാ അഹമ്മദ് ഖാന്‍ മദ്യപിച്ച് ബോധമില്ലാതെ വേദിയിലെത്തിയത്. അവാര്‍ഡ് ചടങ്ങിനിടെ സാഹിബ്സദാ അഹമ്മദ് ഖാന്‍ ലഹരിമൂത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് അഹമ്മദ് ഖാനെ തിരിച്ചുവിളിച്ചത്. സംഭവത്തില്‍ വിശദീകരണം നല്‍കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര പാകിസ്താന്‍ പ്രശസ്തി അവാര്‍ഡ് ചടങ്ങിനിടെയാണ് സംഭവം നടന്നത് . ഈ മാസം ഒമ്പതിനായിരുന്നു ചടങ്ങ്. മുതിര്‍ന്ന നടനും സംവിധായകനുമായ ജാവേദ് ശൈഖ്, അഷാന്‍ ഖാന്‍, സര്‍വാത് ജിലാനി തുടങ്ങിയവരും സ്ഥാനപതിക്കൊപ്പം സ്റ്റേജിലുണ്ടായിരുന്നു. സാഹിബ്സദാ അഹമ്മദ് ഖാനോട് പാകിസ്താനിലേക്ക് മടങ്ങാനും വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടതായി പാക് വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top