പാകിസ്ഥാന്‍ വലിയ വിപത്ത്, ഭീഷണിയുയര്‍ത്തുന്ന ഭീകര സംഘടന ലഷ്‌കര്‍ ഇ തൊയ്ബ; ഓക്‌സ്ഫഡിന്റെ റിപ്പോര്‍ട്ട്

ലണ്ടന്‍: മനുഷ്യരാശിക്ക് ഏറ്റവുമധികം ഭീഷണിയുയര്‍ത്തുന്ന രാജ്യം പാക്കിസ്ഥാനും രാജ്യാന്തര സുരക്ഷയ്ക്ക് ഏറ്റവും ഭീഷണിയുയര്‍ത്തുന്ന ഭീകര സംഘടന ലഷ്‌കര്‍ ഇ തൊയ്ബയുമെന്ന് ഓക്‌സ്ഫഡിന്റെ റിപ്പോര്‍ട്ട്. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നു തയാറാക്കിയ ഹ്യുമാനിറ്റി അറ്റ് റിസ്‌ക്- ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കന്റ് എന്ന റിപ്പോര്‍ട്ടിലാണു ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആഗോള ഭീകരതയുടെ കളിത്തൊട്ടിലെന്നു പറയുന്ന സിറിയയെക്കാള്‍ മൂന്നു മടങ്ങ് അധികം ഭീഷണിയാണു പാക്കിസ്ഥാനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക്കിസ്ഥാനിലാണ് ലോകത്ത് ഏറ്റവുമധികം ഭീകര കേന്ദ്രങ്ങളും സുരക്ഷിത താവളങ്ങളുമെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കു പുറമെ അഫ്ഗാന്‍ താലിബാനാണു രാജ്യാന്തര സുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തുന്നത്. വസ്തുതകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍, ഏറ്റവും അപകടകാരികളായ ഭീകര സംഘടനകള്‍ക്ക് ആതിഥ്യവും സഹായവും നല്‍കുന്നത് പാക്കിസ്ഥാനെന്നു കാണാം. അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനകളും പ്രവര്‍ത്തിക്കുന്നതു പാക്കിസ്ഥാന്റെ സഹായത്തോടെയാണ്. അടുത്ത പത്തുവര്‍ഷത്തേക്കുള്ള റിപ്പോര്‍ട്ടാണിത്. സിറിയ അടക്കമുള്ള രാജ്യങ്ങളിലെയും പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരസംഘടനകള്‍ തമ്മില്‍ ബന്ധമുണ്ടെന്നു പറയുപന്ന റിപ്പോര്‍ട്ട് ലോകത്തിലെ 200 ലേറെ ഭീകരസംഘടനകളെയാണു പഠനവിധേയമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചു വര്‍ഷത്തിനിടെ ഐഎസ്‌ഐഎസ് ആണ് ഏറ്റവുമധികം മാധ്യമശ്രദ്ധ നേടിയത്. എന്നാല്‍, ഐഎസ് വളര്‍ന്നതുപോലെ തന്നെ തകര്‍ന്നു. അല്‍ ക്വയ്ദയുടെ ശൃംഖല ശക്തമെങ്കിലും ഒസാമ ബിന്‍ ലാദനെ വധിച്ചതോടെ ക്ഷയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top