ധാക്കയിലെ സ്‌ഫോടനത്തിനുപിന്നില്‍ സാക്കിര്‍ നായിക്കാണോ? താന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല സാക്കിര്‍

ZAKIR NAIK

ദില്ലി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക് ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ധാക്കയിലെ സ്ഫോടനത്തിലും കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തിനു പിന്നിലും സാക്കിര്‍ നായിക്കാണെന്നും ആരോപണമുണ്ട്.

എന്നാല്‍, താന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് സാക്കിര്‍ പറയുന്നത്. ഏത് സര്‍ക്കാര്‍ ഏജന്‍സി തീരുമാനിക്കുന്ന അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സാക്കിര്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ തന്റെ വാക്കുകളില്‍ നിന്ന് അടര്‍ത്തിയെടുത്താണ് ഉപയോഗിക്കുന്നത് അതിനാലാണ് താന്‍ മാധ്യമങ്ങളോട് പ്രതികരിക്കാത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ഒരു തരത്തിലുമുള്ള തീവ്രവാദത്തെയൊ അക്രമത്തെയോ പ്രോത്സാഹിപ്പിക്കുന്നയാളല്ല. അത് തെറ്റാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. താന്‍ അത് പല പ്രഭാഷണങ്ങളിലായി പറഞ്ഞിട്ടുള്ളതാണെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു.

ഇത് വരെ ഒരു സര്‍ക്കാര്‍ എജന്‍സിയും തന്നെ എന്തെങ്കിലും വിവരം അറിയുന്നതിനോ വിശദീകരണം ചോദിക്കുന്നതിനോ ഇത് വരെ ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും ഏജന്‍സി അന്വേഷണത്തിന് തയ്യാറാവുകയാണെങ്കില്‍ കഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും സാക്കിര്‍ നായിക്ക് ഈ വിഷയത്തോട് പ്രതികരിച്ചു.

Top