ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കുന്നു

Germany-Burka-ban

ബര്‍ലിന്‍: ബുര്‍ഖ ഒരുതരത്തില്‍ ഭീകരരെ സംരക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വസ്ത്രം ധരിക്കുന്നത് ഇവര്‍ക്കും രാജ്യത്തേക്ക് കടക്കാന്‍ സഹായകമാകുന്നുണ്ട്. തുടര്‍ച്ചയായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ഖ നിരോധിക്കാനാണ് ജര്‍മന്‍ അധികൃതരുടെ തീരുമാനം.

ഇക്കാര്യം സംബന്ധിച്ച അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് നിലവില്‍ ബുര്‍ഖ ധരിക്കുന്നതിന് നിയന്ത്രണമില്ലെന്നും ആഭ്യന്തരമന്ത്രാലയ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് ഇരട്ട പൗരത്വം ഇനി അനുവദിക്കില്ലെന്നും സൂചനയുണ്ട്. കുടിയേറ്റക്കാരെ നാടു കടത്താനുള്ള നടപടികള്‍ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആഭ്യന്തരമന്ത്രി തോമസ് മൈസീറിന്റെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടികളെ അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top