ഞാന്‍ ചത്തിട്ടൊന്നുമില്ല ചേട്ടാ: കണ്ടവര്‍ കരഞ്ഞുപോയ വീഡിയോയിലെ യുവതി വീണ്ടുമെത്തി; ഇത്തവണ നാട്ടുകാര്‍ ഞെട്ടി

പെട്ടെന്ന് തന്നെ തരംഗമായി മാറിയ ആൻഡ്രോയിഡ് ആപ്പാണ് ടിക് ടോക്ക്. യുവാക്കള്‍ കൂട്ടത്തോടെ ടിക് ടോക്കിലേക്ക് ചേക്കേറിയത് ഫേസ്ബുക്കിനെപ്പോലും വലച്ചു. ടിക് ടോക്ക് വീഡിയോക്കായി പലരും സാഹസിക ശ്രമങ്ങള്‍ നടത്തിത്തുടങ്ങിയത് നാട്ടുകാര്‍ക്കും പോലീസിനും തലവേദനയാകുകയും ചെയ്തു. ഇതിന് പിന്നാലെയിതാ പുതിയ പണിയുമായി വരികയാണ് ടിക് ടോക്കിലെ പ്രമുഖര്‍.

വളരെ തന്മയത്വത്തോടെ കാര്യങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കുക എന്നതാണ് ടിക് ടോക്കിലെ പുതിയ ശൈലി. ഇത് ചില്ലറ പണിയല്ല നാട്ടുകാര്‍ക്ക് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ സ്ത്രീയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കുഞ്ഞിനെ ഒക്കത്തെടുത്ത് കണ്ണീരോടെ ഭര്‍്താവ് ഉപേക്ഷിച്ച കദനകഥ പറഞ്ഞ യുവതിയുടെ വിഡിയോ നിരവധിപ്പേരാണ് കണ്ടത്.

വിരഹ വീഡിയോ മിനുട്ടുകള്‍ക്കുള്ളിലാണ് വൈറലായത്. യുവതിയുടെ കണ്ണീര് പലരും അപ്പാടെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍, കുറെ കഴിഞ്ഞപ്പോള്‍ മനസാക്ഷിക്കുത്ത് തോന്നിയതുകൊണ്ടോ എന്തോ കുഞ്ഞിനെയും ഒക്കത്തിരുത്തി യുവതി വീണ്ടും പ്രത്യക്ഷപ്പെട്ടു. താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും. അത് വെറും അഭിനയമായിരുന്നെന്നും, ഭര്‍ത്താവ് തങ്ങളെ ഉപേക്ഷിച്ചുപോയിട്ടില്ലെന്നും അവര്‍ തുറന്നു പറഞ്ഞു. ഏതായാലും സോഷ്യല്‍ മീഡിയ വീഡിയോ അത്ര തമാശയായി കണക്കാക്കുന്നില്ല എന്നാണ് പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

യുവതി രണ്ട് വീഡിയോയിലൂടെയും പറയുന്നത്:

ഞാന്‍ ചത്തുപോയിട്ടൊന്നും ഇല്ലാട്ടോ..ഏട്ടാ കേള്‍ക്കുന്നുണ്ടോ..എന്നെയും ഈ ഇത്തിരിയില്ലാത്ത പൊടിക്കുഞ്ഞിനെയും ഉപേക്ഷിച്ച് പോയിട്ട് ഒന്നുതിരിഞ്ഞ് നോക്കാത്തത് എന്താ? ഞാന്‍ ചത്തുപോയിട്ടൊന്നുമില്ല. ഞാന്‍ നല്ല അന്തസ്സായി കുഞ്ഞിനെയും കൊണ്ട് ജീവിക്കും. എപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് തോന്നിയാല്‍ വരാം. അത്രയ്ക്ക് ഇഷ്ടായതുകൊണ്ടാ ഞാന്‍ പറയുന്നെ. എനിക്ക് വേണ്ടിയല്ല..നമ്മുടെ മോന് വേണ്ടി വരണം. ദേ ഈ വാവച്ചിയുടെ മുഖത്തേക്ക് നോക്കിയേ..അപ്പോ വരാന്‍ തോന്നുന്നില്ല? വന്നേക്കണെ ഏട്ടാ…ആരുമില്ലാത്തോണ്ടാ..’ ഇങ്ങനെയാണ് കുഞ്ഞിനെയും ഒക്കത്തെടുത്തുകൊണ്ടുള്ള യുവതിയുടെ ടിക് ടോക് വീഡിയോ.

പിന്നീട് യുവതിയുടെ വിശദീകരണം ഇങ്ങനെ: ടഞാന്‍ ടിക്ക് ടോക് ചെയ്ത് വീഡിയോയ്ക്ക് എന്റെ റിയല്‍ ലൈഫുമായി ബന്ധമൊന്നുമില്ല. ജസ്റ്റ് ആക്ടിങ് മാത്രമാണ്. ഒരുപാട് പേര് വീഡിയോ കണ്ട് റിയലാണോ അതോ ആക്റ്റിങ് ആണോ എന്ന് ചോദിച്ച് കമന്റിട്ടു. ഒത്തിരിപ്പര് ചോദിച്ച്ു വീഡിയോ റിയല്‍ ആണോയെന്ന്. അതില്‍ ഞാന്‍ കുഞ്ഞിനെ കൂടി ഉള്‍ക്കൊള്ളിച്ചു. ജസ്റ്റ് ഒരു ഒറിജിനാലിറ്റിക്ക് വേണ്ടി ചെയ്തതായിരുന്നു. പക്ഷേ എല്ലാവരും വളരെ സീരിയസ് ആയിട്ടാണ് എടുത്തത്. ഒത്തിരിപ്പേര്‍ ആശ്വസിച്ചു. ലാസ്റ്റ് എനിക്ക് തന്നെ സങ്കടം തോന്നി. ചിലര്‍ ചോദിച്ചുലൈക്കും കമന്റും വാരിക്കൂട്ടാന്‍ വേണ്ടിയാണോയെന്ന്. അതിന് വേണ്ടിയല്ല. കുഞ്ഞിനെ കൂടി ഉള്‍ക്കൊള്ളിച്ച് വീഡിയോ ചെയ്യണമെന്ന് ആഗ്രഹം കൊണ്ട് ചെയ്തതാണ്. എന്റെ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ച് പോയിട്ടില്ല. വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി’

Top