തളർന്ന് കിടക്കുന്ന യുവതിയെ ഭര്‍ത്താവില്ലാത്ത തക്കം നോക്കി പീഡിപ്പിച്ചു; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

മലപ്പുറം: ശാരീരികമായി തളര്‍ന്ന അവസ്ഥയില്‍ എണീക്കാനാകാതെ കിടക്കുന്ന യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തളര്‍ന്ന് കിടക്കുന്ന 40കാരിയെ അയല്‍വാസിയായ യുവാവ് വീട്ടില്‍ ആരും ഇല്ലാത്ത തക്കം നോക്കി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ അയല്‍വാസിയായ യുവാവ് ഞായറാഴ്ച രാത്രി എട്ടോടെ പീഡിപ്പിച്ചത്. തൃക്കണാപുരം സ്വദേശി കോടിപ്പറമ്പില്‍ ശ്രീരാഖ് (19) ആണ് പ്രതി.

ഞായറാഴ്ച രാത്രി പ്രതി സമീപത്തുള്ള വീട്ടിലെ ശരീരം തളര്‍ന്ന് കഴിയുന്ന യുവതിയുടെ വീട്ടിലെത്തി വൈദ്യുതി ബന്ധം വിഛേദിച്ചാണ് പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് പള്ളിയിലേക്ക് പ്രാര്‍ത്ഥനക്കായി പോയസമയത്താണ് പ്രതിയെത്തിയത്. യുവതിയുടെ ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു.

പ്രതിയെ യുവതി തിരിച്ചറിഞ്ഞതോടെ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വളാഞ്ചേരി സി.ഐ അന്വേഷിക്കുന്ന കേസില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി എസ്.ഐ നിപുണ്‍ ശങ്കര്‍ പറഞ്ഞു. പരപ്പനങ്ങാടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top