കാളകളെ മോഷ്ടിക്കാന്‍ ശ്രമമെന്ന് ആരോപിച്ചി ദലിത് സ്ത്രീയെ നഗ്നയാക്കി മര്‍ദ്ദിച്ചു; കേസില്‍ 23 പേര്‍ കസ്റ്റഡിയില്‍

ബുല്‍ഡാന: കാളകളെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് 50 വയസ്സുള്ള ദലിത് സ്ത്രീയെ പരസ്യമായി നഗ്നയാക്കി മര്‍ദ്ദിച്ചു. കേസില്‍ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ബുല്‍ഡാന ജില്ലയില്‍ ധാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ റുയിഖേഡ് മയന്‍ബ ഗ്രാമത്തില്‍ ഈ മാസം രണ്ടിനാണ് സംഭവം. തന്റെ കാലിത്തൊഴുത്തില്‍ വണ്ടിക്കാളകളെ മോഷ്ടിക്കാന്‍ സ്ത്രീയും മകനും കയറുന്നതു കണ്ടെന്ന് ആരോപിച്ച് സഖാറാം ഉഗാളെ എന്നയാളാണ് ഗ്രാമീണരെ വിളിച്ചുവരുത്തി ഇരുവരെയും മര്‍ദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുപ്പതോളം ആളുകള്‍ ചേര്‍ന്നായിരുന്നു മര്‍ദനം. സ്ത്രീയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയായിരുന്നു മര്‍ദനം. സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടു ചെന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇന്നലെ വരെ 23 പേരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീക്കെതിരെ മോഷണക്കേസും റജിസ്റ്റര്‍ ചെയ്തു.

Top