യുപിയില്‍ അക്രമം പെരുകുന്നു; നാല് സ്ത്രീകളെ തോക്കിന്‍ മുനയില്‍ അക്രമികള്‍ ബലാത്സംഗം ചെയ്തു; തടയാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ച് കൊന്നു

നോയിഡ: യോഗി ആദിത്യനാഥിന്റെ കീഴില്‍ ഉത്തര്‍പ്രദേശ് കൊലയുടെയും കൊളളിവയ്പ്പിന്റെയും പര്യായമായി മാറുന്നു. ഇന്ന് വെളുപ്പിന് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെ കാറില്‍ നിന്ന് വലിച്ചിറക്കി ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഇവരെ തടയാന്‍ ശ്രമിച്ച യുവാവിനെ ആക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ബുലന്ദേശ്വറിലേക്ക് സഞ്ചരിക്കുന്നതിനിടെ യമുനാ എക്‌സ്പ്രസ് പാതയിലാണ് സംഭവം.

ഡല്‍ഹിയില്‍ നിന്ന് 68 കിലോമീറ്റര്‍ മാത്രം ദൂരെ, ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപമാണ് അതിക്രമം നടന്ന ജെവാര്‍. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കുടുംബം ആക്രമിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചികിത്സയില്‍ കഴിയുകയായിരുന്ന ബന്ധുവിനെ കാണാന്‍ പോവുകയായിരുന്നു ഇവര്‍. ജുവര്‍ സ്വദേശികളായ കുടുംബം യാത്ര ചെയ്ത കാര്‍ ആയുധധാരികളായ ആറംഗ സംഘം തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്തതിന് ശേഷം സ്ത്രീകളെ ആക്രമിക്കുകയായിരുന്നു.

കാറിന്റെ ടയറിലേക്ക് അക്രിമകള്‍ എന്തോ എറിഞ്ഞ് കേട് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചറായ കാര്‍ അവിടെ നിര്‍ത്താതെ കുറച്ച് ദൂരം സഞ്ചരിച്ചതിന് ശേഷമാണ് ഡ്രൈവര്‍ കാര്‍ നിര്‍ത്തിയത്. എന്നാല്‍ ഇവരെ പിന്തുടര്‍ന്നെത്തിയ മോഷണസംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

അഞ്ചുപേരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇരയായവര്‍ പറഞ്ഞു.അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. സ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെന്നും പൊലീസ് പറഞ്ഞു. ഈ മേഖലയില്‍ മുന്‍പും ഇത്തരത്തില്‍ കൊള്ള നടന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹൈവേ ക്രിമിനലുകളുള്ള സ്ഥലമാണ് ഉത്തര്‍പ്രദേശ്.

അതിനിടെ, യുപിയിലെ മുസാഫര്‍നഗറിന് സമീപം മന്‍സുര്‍പുരില്‍ പ്രായപൂര്‍ത്തിയാകത്ത രണ്ടു പെണ്‍കുട്ടികളെ ഒരു സംഘം യുവാക്കള്‍ മാനഭംഗപ്പെടുത്തി. റേഷന്‍ വിതരണക്കാരന്റെ മകനും സുഹൃത്തുക്കളുമാണ് കുട്ടികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തിയത്. റേഷന്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടികളെ റേഷന്‍ വിതരണക്കാരന്റെ മകനും കൂട്ടുകാരും ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോവുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ കാര്യം വീട്ടുകാരോട് പറയുകയും പൊലീസില്‍ പരാതിപെടുകയുമായിരുന്നു. തുടര്‍ന്ന് റേഷന്‍ കടക്കാരന്റെ മകന്‍ രാഹുല്‍ സുഹൃത്തുക്കളായ രാജന്‍, സച്ചിന്‍, രോഹിത്, അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Top