യുപിയിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ??? ആകാംഷയോടെ പ്രവർത്തകർ …

ഉത്തർ പ്രദേശിൽ അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ സാധ്യത. പ്രിയങ്ക ഗാന്ധി തന്നെയാണ് ഇത്തരമൊരു സൂചന നൽകിയത്.

തെരഞ്ഞെടുപ്പിൽ യുവാക്കൾക്കായുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയ വേളയിലാണ് പ്രിയങ്ക ഏവരെയും ഞെട്ടിച്ച പ്രസ്താവന നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാർത്താസമ്മേളനത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമാരെന്ന ചോദ്യത്തിന് ” നിങ്ങൾ മറ്റൊരു മുഖം കാണുന്നുണ്ടോ?” എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

സ്ഥാനാർഥിയാവുകയാണെങ്കിൽ ഗാന്ധി കുടുംബത്തിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെയാളാകും പ്രിയങ്ക ഗാന്ധി.

ഉത്തർ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

പ്രിയങ്ക ഗാന്ധിയും സഹോദരനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുമൊന്നിച്ചാണ് സംസ്ഥാനത്തെ യുവാക്കൾക്കായുള്ള പാർട്ടിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കിയത്. സംസ്ഥാനത്തെ യുവാക്കൾക്ക് പുതിയ കാഴ്ചപ്പാട് നൽകാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Top