പത്തില്‍ താഴെ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കില്ല; 98 സ്വാശ്രയ എഞ്ചിനീയറിംഗ് കൊളേജുകളും കരാറില്‍ ഒപ്പിട്ടു

engineering

തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്ലസ്ടു മാനദണ്ഡമാക്കണമെന്ന സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്റിന്റെ ആവശ്യം ഫലവത്തായില്ല. എന്‍ട്രന്‍സ് ലിസ്റ്റിന് പുറത്തുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രവേശന പരീക്ഷയില്‍ പത്തില്‍ താഴെ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് മാനേജ്മെന്റുകള്‍ അംഗീകരിച്ചു.

ഇതോടെ മിക്ക വിദ്യാര്‍ത്ഥികളുടെ പ്രവേശനം ആശങ്കയിലായിരിക്കും. നിലപാട് അംഗീകരിച്ചതോടെ സര്‍ക്കാരും സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്റ് അസോസിയേഷനും തമ്മില്‍ കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം മെറിറ്റ് സീറ്റില്‍ പ്രവേശിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഒരേ ഫീസാകും ഈടാക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

98 സ്വാശ്രയ എഞ്ചിനീയറിംഗ് കൊളേജുകളാണ് കരാരില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ 57 കൊളേജുകളില്‍ മെറിറ്റ് സീറ്റുകളിലെ ഫീസ് 75,000 ത്തില്‍ നിന്ന് 50,000 രൂപയാക്കി. പ്രവേശന പരീക്ഷയുടെ മാര്‍ക്ക് കണക്കാക്കാതെ പ്ലസ്ടു യോഗ്യത മാനദണ്ഡമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് പ്രവേശനം നല്‍കണമെന്ന നിലപാടിലായിരുന്നു മാനേജ്മെന്റുകള്‍. അല്ലാത്തപക്ഷം ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞ് കിടക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് രാവിലെ 11 മണിക്ക് മുന്‍പ് അറിയിക്കണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികളും മുഖ്യമന്ത്രിയും ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു.

Top