ഭയനാകമായ ഭൂകമ്പം ഇന്ത്യയിൽ ഉണ്ടാകും …പത്തു കോടി ജനങ്ങള്‍ അപ്രത്യക്ഷരാകും… റിക്ടെര്‍ സ്‌കെയിലില്‍ ഒമ്പത് വരെ രേഖപ്പെടുത്തും.ഞെട്ടിക്കുന്ന ശാസ്ത്ര തെളിവുകള്‍ പുറത്ത്‌

ന്യുഡൽഹി:അതിഭയനാകമായ ഭൂകമ്പം ഇന്ത്യയിൽ ഉണ്ടാകും …പത്തു കോടി ജനങ്ങള്‍ അപ്രത്യക്ഷരാകും…
റിക്ടെര്‍ സ്‌കെയിലില്‍ ഒമ്പത് വരെ രേഖപ്പെടുത്തും.ഞെട്ടിക്കുന്ന ശാസ്ത്ര തെളിവുകള്‍ പുറത്തുവന്നു.കഴിഞ്ഞ മൂന്നുവര്‍ഷമായി ഉപഗ്രഹ സവിധാനങ്ങളുപയോഗിച്ചു ഇന്ത്യയിലും ബഗ്ലാദേശിലും നടത്തിയ പരീക്ഷണങ്ങള്‍ വിശകലനം ചെയ്തതിനു ശേഷം ഇന്ത്യയുടെ വടക്കു കിഴക്കു മേഖലയില്‍ വന്‍ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ശാസ്ത്രഞ്ജന്‍മാര്‍ എത്തി ചേര്‍ന്നു. കഴിഞ്ഞ നാനൂറൂ വര്‍ഷമായി ഫലക അതിര്‍ത്തിയായ ബംഗാള്‍ പ്രദേശത്തു വന്‍ഭൂകമ്പ സാധ്യത ഉരുത്തിരിഞ്ഞു വരികയാണു. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ളതാണു ഈ പ്രദേശം, ഏകദേശം 120 കോടി ജനങ്ങള്‍ ഇവിടെ അധിവസിക്കുന്നു! ലോക പ്രസിദ്ധ ജേര്‍ണലായ നേച്ചര്‍ ജിയോ സയന്‍സിലാണു ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭൂമിയുടെ ഉപരിതലം മുഴുവന്‍ നിരവധിഫലകങ്ങളാണു (പ്ലേറ്റൂകള്‍) ഇവപരസ്പരം ഉരുകിയൊലിക്കുന്ന ഭൂമിയുടെ ഉള്‍കാമ്പിനു മുകളീലൂടെ തെന്നി നീങ്ങികൊണ്ടിരിക്കുന്നു. എന്നാല്‍ ഇവ ഒരേ വേഗതയിലല്ലാത്തതിനാല്‍ ഈ ഫലകങ്ങളുടെ അതിര്‍ത്തിയില്‍ ഭൂകമ്പങ്ങളുണ്ടാകുന്നു. അങ്ങനെയുള്ള ഒരു സാധ്യതയാണു ഇപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് .

ഇന്ത്യ ഭൂഗണ്ഡം ഉള്‍പെടുന്ന ഇന്ത്യന്‍ ഫലകവും യുറേഷ്യന്‍ ഫലകത്തിന്റെ ഭാഗമായ ബര്‍മ്മ എന്ന ചെറിയഫലകവും തമ്മില്‍ എപ്പോള്‍ വേണമെങ്കിലും കൂട്ടിയിടിക്കാം എന്ന നിലയിലാണു. ഹിമാലയത്തില്‍ നിന്നൊഴുകിവരുന്ന എക്കല്‍മണ്ണീനാല്‍ ഫലഭൂയിഷ്ഠമായ 120 കിലോ മീറ്റര്‍ വീതിയുള്ള ബഗാള്‍ സമതലം മുഴുവന്‍ തൊട്ടടുത്ത ബര്‍മ്മ ഫലകത്തിന്റെ താഴെ പോകും. ബഗ്ലാദേശും ഇന്തയുടെ ഭാഗമായ ബഗാളും റിക്ടര്‍ സ്‌കെയിലില്‍ ഒമ്പതു വരുന്ന അതിശക്തമായ ഭൂമികുലക്കുത്തിനു വേദിയാകും. ഇന്ത്യ ഈയിട കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ സുനാമിയുടെ നൂറുമടങ്ങായിരിക്കും ഈ ദുരന്തത്തിന്റെ വ്യാപ്തി. ലക്ഷകണക്കിനു ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചേക്കാം, ഈ മേഖലയിലെ എല്ലാ കെട്ടിടങ്ങളും നിലപൊത്തും.

ഭൂമിയുടെ ഉപരിതലം മുഴുവന്‍ തെന്നിനീങ്ങുന്ന ഫലകങ്ങളാണെന്നു സൂച്ചിപ്പിച്ചല്ലോ, ഇവ ഒരേ വേഗതയിലല്ല സഞ്ചരിക്കുന്നത്. മൂന്നു തരത്തിലുള്ള ഫലകാത്തിത്തികളൂണ്ടു. രണ്ടു ഫലകങ്ങളൂം വിപരീത ദിശയില്‍ പോകുക (ഡൈവര്‍ജന്റു ബൗണ്ടറി), അപ്പോള്‍ ഒരു വിടവ് സംജാതമാകും, ചെങ്കടല്‍ ഇതിനു ഉദാഹരണമാണ്. ഇനി രണ്ടു ഫലകങ്ങളൂം വാഹനങ്ങള്‍ സൈഡ് കൊടുക്കുന്ന പോലെ നീങ്ങുക(ഫോള്‍ട്ട് ബൗണ്ടറി) . ഇവ രണ്ടും ഭൂകമ്പങ്ങളുണ്ടാക്കുമെങ്കിലും അവ വളരെ ചെറുതായിരിക്കും റിക്ടര്‍ സ്‌കെയിലില്‍ പരമാവധി ഏഴുവരെയോ എട്ടു വരെയോ വരാം. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് ഒരു ഫലകം വേറേ ഒരു ഫലകത്തിന്റെ അടിയില്‍ പോകുക (സബ്ഡക്ഷന്‍) എന്ന ഗൗരവപരമായ സ്ഥിതിവിശേഷമാണുള്ളത്. ഇതിനു റിക്ടര്‍ സ്‌കെയിലില്‍ ഒമ്പതു വരെ എത്തുന്ന അതിശക്തമായ ഭൂകമ്പം ഉണ്ടാക്കാന്‍ സാധിക്കും. റിക്ടര്‍ സ്‌കെയില്‍ പന്ത്രണ്ടുവരെയുള്ളൂ , ഭൂമി രണ്ടായി പിളരുന്ന അവസ്ഥയാണു ഇത്. അപ്പോള്‍ ഒമ്പതിന്റെ ഭീകരത സങ്കല്‍പിക്കാവുന്നതേയുള്ളൂ.

ഇന്ത്യ ഫലകത്തിനു താരതമ്യേനെ കനം കുറവാണെന്നാണു പറയപെടുന്നത് അതു കൊണ്ടു വളരെ വേഗതയില്‍ അതായത് വര്‍ഷം അഞ്ചു സെന്റീമീറ്റര്‍ എന്ന നിലയില്‍ വടക്കു ഭാഗത്തേയ്ക് നീങ്ങി കൊണ്ടിരിക്കുന്നു. എന്നാല്‍ അതിന്റെ തൊട്ടടുത്തുള്ള ഏഷ്യന്‍ ഫലകത്തിനാകട്ടെ മൂന്നു സെന്റീമീറ്റര്‍ വേഗതയേയുള്ളൂ. ആയതിനാല്‍ തരതമ്യേന്യ കനം കുറഞ്ഞ ഇന്ത്യന്‍ ഫലകം ഏഷ്യന്‍ ഫലകത്തിന്റെ അടിയില്‍ പോകുന്നു. അതിന്റെ ആത്യന്തിക ഫലമായാണു ഹിമാലയം രൂപപെട്ടതു. ദശലക്ഷകണക്കിനു വര്‍ഷങ്ങളായി ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഹിമാലയം പര്‍വ്വതത്തിന്റെ ഉയരം നാലു സെന്റീമീറ്റര്‍ വെച്ചു എല്ലാവര്‍ഷവും കൂടി കൊണ്ടിരിക്കുന്നു.IMG-20171205-WA0127

എന്നാല്‍ ഇന്ത്യന്‍ ഫലകത്തിന്റെ കിഴക്കേ അതിര്‍ത്തി അത്ര ശക്തമല്ലാത്ത ഉപരിതലമാണു. ഹിമാലയത്തിലെ നദികളായ ഗംഗയും ബ്രഹ്മ പുത്രയും കൊണ്ടുവരുന്ന എക്കല്‍ മണ്ണുകൊണ്ടു രൂപീകൃതമായതാണു ഈ ബഗാള്‍ സമതലം. ഭൗമ ശാസ്ത്രഞ്ജന്‍മാര്‍ ഒരു ശക്തമല്ലാത്ത കുഴമ്പ് (ജെലാറ്റീന്‍ ക്രീം) രൂപത്തിനോടാണു ഇതിനെ ഉപമിക്കുന്നത്. ചെറീയ ഒരു ബലം കൊണ്ടു തന്നെ അത് അടുത്തുള്ള ബര്‍മ്മ ഫലകത്തിന്റെ അടീയില്‍പോകുമെന്നു അവര്‍ പറയുന്നു. ഈ പ്രദേശത്തിന്റെ സവിശേഷ പ്രത്യേകതയാണു ഭൂകമ്പം ഇത്രയും വലിയ ഭീകരത സൃഷ്ടിക്കുമെന്നു പറയുന്നത്. ജപ്പാനിലിതുപോലെ റീക്ടര്‍സ്‌കെയിലില്‍ ഒമ്പതുവരെയുള്ള ഭൂകമ്പങ്ങളൊക്കെ നടന്നിട്ടുണ്ടെങ്കിലും പ്രഭവ കേന്ദ്രം സമുദ്രമായിരുന്നു. രണ്ടു പ്ലേറ്റൂകളൂം താരതമ്യേന്യ ഒരേ ശക്തിയുള്ളവരായിരുന്നു. അതു കൊണ്ടു തന്നെ താഴെ പോകുന്ന സ്ഥലം കുറവായിരുന്നു. ഇവിടെ അങ്ങിനെയാല്ല സംഭവിക്കാന്‍ പോകുന്നത് , 120 കിലോമീറ്ററില്‍ എത്ര അപ്രത്യക്ഷമാകുമെന്നു ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.earth2

ഹിമാലയ നദികളായ ഗംഗയും ബ്രഹ്മപുത്രയും വഴിയാണു ബഗാള്‍ സമതലം രൂപീകൃതമായതെന്നു സൂചിപ്പിച്ചിരുന്നല്ലോ. ഭൂകമ്പത്തോടെ ഈ നദികളുടെ ഒഴുക്ക് വേറെ ദിശയിലാകും. ജനവാസ മേഖലയിലേയ്ക് നദികള്‍ പാഞ്ഞു കയറുന്നതോടെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ നദികള്‍ കയ്യടക്കും. ഇതുമൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ കണക്കു കൂട്ടിയെടുക്കാന്‍ പോലും നമ്മുക്ക് സാധിക്കുകയില്ല, ഗംഗ ദിശമാറി ഒഡീഷയിലേക്കെത്താന്‍ സാധ്യതയുണ്ട്. 140 ദശലക്ഷം ആളുകളെ ഇതു നേരിട്ട് ബാധിക്കും. ഈ ഭീകരത കൊണ്ടാണു ഈ ഭൂകമ്പം മറ്റു ഭൂകമ്പങ്ങളെ കടത്തിവെട്ടും എന്നു പറയുന്നത്.

ഹിമാലയപ്രദേശങ്ങള്‍, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഭൂകമ്പ സാധ്യത കല്‍പ്പിക്കുന്ന സ്ഥലങ്ങളാണു എന്നു നമ്മുക്കറിയാം. അതു പോലെ ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങളീല്‍ കെട്ടിടങ്ങല്‍ നിര്‍മ്മിക്കുമ്പോള്‍ ഭൂകമ്പത്തെ അതിജീവിക്കുന്ന തരത്തിലുള്ള മാതൃകകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കണം, ജപ്പാന്‍ അങ്ങിനെയാണു അതിനെ അതിജീവിച്ചതു, കേരളത്തിലെ പശ്ചിമഘട്ടമേഖല, ഇടുക്കി ജില്ല യൊക്കെ ചെറീയതോതിലുള്ള ഭൂചലന സാധ്യതയുള്ള സ്ഥലങ്ങളാണു. അവിടെയൊക്കെ കെട്ടിടനിര്‍മ്മാണം ഭൂചലനത്തെ അതിജീവിക്കുന്നതായിരുന്നാല്‍ അപകടത്തിന്റെ വ്യാപ്തി കുറയ്കാന്‍ സാധിക്കും. അതിനു സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടത് വളരെ അത്യാവശ്യമാണു. എല്ലാകാര്യങ്ങളൂം മനുഷ്യന്റെ നിയന്ത്രണത്തിലല്ല പക്ഷെ നമ്മുക്ക് ചെയ്യാവുന്നത് നമ്മള്‍ ചെയ്തേ പറ്റൂ.

Top