ഇന്ത്യയുടെ തദ്ദേശീയ സ്‌പേസ്ഷട്ടില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു

ATTACHMENT DETAILS

ചെന്നൈ: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന പരീക്ഷണ വിക്ഷേപണവും നടന്നു. ഐഎസ്ആര്‍ഒ ഇന്ത്യയ്ക്ക് അഭിമാനമാകുകയാണ്. ബഹിരാകാശ വിപണിയില്‍ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആര്‍ഒയുടെ റീയൂസബിള്‍ ലോഞ്ച് വെഹിക്കിളിന്റെ പരീക്ഷണ വിക്ഷേണം നടന്നു. രാവിലെ ഏഴ് മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലായിരുന്നു ഉപഗ്രഹ വിക്ഷേപണം.

വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താല്‍ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകുമെന്നാണ് പറയുന്നത്. വിക്ഷേപണ വാഹനത്തെ തിരികെയെത്തിച്ച് പുനരുപയോഗിക്കാവുന്ന മാതൃകയാണ് ഇന്ന് പരീക്ഷിച്ചത്. ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് എത്തിക്കുന്നതുള്‍പ്പെടെയുള്ള ദൗത്യങ്ങള്‍ക്ക് ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്നതാണ് റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍. 75 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ ശേഷം തിരികെ വാഹനത്തെ വേഗവും ദിശയും നിയന്ത്രിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ അടുത്ത ഘട്ടത്തിലെ വിക്ഷേപണത്തില്‍ നിര്‍ണായകമാകുമെന്നാണ് നിഗമനം.

അതേസമയം ഇത്തരം മാതൃകകളിലൂടെ വിക്ഷേപണങ്ങളുടെ ചെലവ് പകുതിയായി കുറയ്ക്കുകയാണ് ഐഎസ്ആര്‍ഒയുടെ പ്രധാന ലക്ഷ്യം. 15 വര്‍ഷത്തോളമെടുത്ത് 95 കോടി രൂപയുടെ ചെലവിലാണ് പരീക്ഷണ വാഹനം തയ്യാറായത്. യഥാര്‍ത്ഥ വാഹനത്തിന്റെ ചെറുരൂപമാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. 2030-നുള്ളില്‍ പൂര്‍ണസജ്ജമായ വിക്ഷേപണ വാഹനം നിര്‍മിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

Top