യുക്രൈയിനിലെ ഇന്ത്യക്കാരെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍, രക്ഷദൗത്യവുമായി എയര്‍ ഇന്ത്യ പറന്നുയരും !!

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. യുക്രൈനില്‍ നിന്ന് ബുച്ചാറെസ്റ്റ് വഴി ഇന്ത്യന്‍ പൗരന്മാരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായി എയര്‍ ഇന്ത്യ ശനിയാഴ്ച പുലര്‍ച്ചെ 2 മണിക്ക് രണ്ട് വിമാനങ്ങള്‍ അയയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

യുക്രേനിയന്‍ തലസ്ഥാനമായ കീവില്‍ നിന്ന് ഏകദേശം 12 മണിക്കൂര്‍ യാത്ര ചെയ്തുള്ള റൊമാനിയന്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ ടീമുകള്‍ എത്തിയിട്ടുണ്ട്. യുക്രെയിനില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചിരിക്കുന്നതിനാല്‍, സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ബുക്കാറെസ്റ്റില്‍ നിന്ന് വിമാനത്തില്‍ കയറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, നിരവധി ഇന്ത്യന്‍ പൗരന്മാര്‍ കീവിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. എംബസി പരിസരത്ത് ഷെല്ലാക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഏകദേശം 19000 ഓളം ഇന്ത്യക്കാരാണ് ഇപ്പോള്‍ യുക്രെയിനിലുള്ളത്.

മുഴുവന്‍ ഒഴിപ്പിക്കല്‍ പ്രക്രിയയും നിരീക്ഷിക്കാന്‍ വിദേശകാര്യ മന്ത്രാലയം ദേശീയ തലസ്ഥാനത്ത് മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. യുക്രേനിയന്‍ അതിര്‍ത്തി കടന്ന ശേഷം ഇന്ത്യന്‍ പൗരന്മാര്‍ക്ക് സമീപിക്കാവുന്ന ഉദ്യോഗസ്ഥരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങളും വിദേശകാര്യ മന്ത്രാലയം അതാത് രാജ്യങ്ങളുമായി പങ്കിട്ടു.

ഫ്ലൈറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍, ഇപ്പോള്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ അതിര്‍ത്തി കടന്ന് ലാന്‍ഡ് റൂട്ടിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് പ്രവേശിക്കാനാണ് നിര്‍ദ്ദേശം.

Top