വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളെ വീണ്ടും വീണ്ടും കൊല്ലുന്ന പിണറായി സർക്കാർ…!! പ്രതികളെ രക്ഷിച്ചത് ഇവരെല്ലാം ചേർന്ന്

കേരള മനസാക്ഷിയെ ഞെട്ടിച്ച വാർത്തയാണ് വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാരുടെ കേസിൽ പ്രതിയാക്കപ്പെട്ടവരെ തെളിവില്ലെന്നുകണ്ട് പോക്സോ കോടതി വെറുതേവിട്ട സംഭവം. പിണറായി സർക്കാരിൻെതിരെ സോഷ്യൽമീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാരിൻറെയും പോലീസിൻ്റെയും പിടിപ്പുകേടാണ് വാളായാറിലെ പിഞ്ചുകുട്ടികളുടെ കൊലപാതകത്തിൽ കലാശിച്ചത്. ആദ്യ കുട്ടിയുടെ പോസ്റ്റ്ോർട്ടം റിപ്പോർട്ടിൽ തന്നെ കൊലപാതകമെന്ന് സംശയിക്കാവുന്ന ധാരാളം തെളിവുകൾ ലഭിച്ചിട്ടും അതെല്ലാം പോലീസ് നിർദാക്ഷിണ്യം അവഗണിക്കുകയായിരുന്നു. പ്രതികളെ വെറുതേ വിട്ടതിനെതിരെ അപ്പീർ പോകുമെന്നാണ് ഇപ്പോൾ അധികൃതർ വ്യക്തമാക്കുന്നത്.

പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് തെളിയിക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്നാണ് കോടതിയുടെ നിരീക്ഷണം. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവില്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017 ജനുവരി 13നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയെയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച് നാലിന് സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും വീടനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായിട്ടുണ്ടെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടേത് ആത്മഹത്യയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ആദ്യ മരണത്തില്‍ കേസെടുക്കാതിരുന്നതിനെ തുടര്‍ന്ന് വാളയാര്‍ എസ്‌ഐയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് നര്‍ക്കോര്‍ട്ടിക് സെല്‍ ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കുകയും ചെയ്തു.

അതേസമയം കേസിലെ വാദം പൂര്‍ത്തിയായി വിധി പ്രഖ്യാപിച്ച സ്ഥിതിക്ക് അപ്പീല്‍ നിലനില്‍ക്കാനോ പുനരന്വേഷണത്തിനോ സാധ്യത കുറവാണെന്നാണ് നിയമവിഗദ്ധര്‍ പറയുന്നത്. കോടതി പുനരന്വേഷണം പ്രഖ്യാപിക്കുകയാണെങ്കില്‍ അതിന് ശക്തമായ തെളിവുകള്‍ ഹാജരാക്കണം. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് നിരവധി വീഴ്ചകളുണ്ടായിട്ടുണ്ട്. 2017 ജനുവരിയില്‍ മൂത്ത സഹോദരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും ലൈംഹിക ചൂഷണത്തിന് ഇരയായെന്ന് വ്യക്തമായിട്ടും പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. മാര്‍ച്ച് നാലിന് ഇളയ കുട്ടിയെയും അതേരീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദ്യകേസ് തന്നെ ശാസ്ത്രീയമായി അന്വേഷിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുഞ്ഞിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നുവെന്നും വാദമുയര്‍ന്നിരുന്നു.

തുടക്കത്തിലേ പോലീസ് അന്വേഷണത്തിലുണ്ടായ പാളിച്ചയാണ് വിധി പ്രതികൂലമാകാന്‍ കാരണമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാളയാര്‍ കേസില്‍ വൈകാരിക പ്രകടനങ്ങള്‍ കൊണ്ട് കാര്യമില്ല. ട്രയല്‍ അവസാനിച്ചു വിധിപറഞ്ഞ കേസില്‍ പുനരന്വേഷണം സാധ്യമല്ല. ആദ്യം വിധിപകര്‍പ്പ് ലഭിക്കണം. വായിക്കണം. തെളിവുകളുടെ കണ്ണി വിട്ടുപോയത് അന്വേഷണ പിഴവാണോ എന്നറിയണം. ദൃക്സാക്ഷിമൊഴി പോലും തെറ്റിയത് പ്രോസിക്യൂഷന്റെ പിഴവാണോ എന്നറിയണം. അതിന്മേലൊക്കേ കോടതിയുടെ നിരീക്ഷണങ്ങള്‍ അറിയണം.

കേസ് അന്വേഷണം അട്ടിമറിച്ചതാണ് എന്നതിന് തെളിവുണ്ടെങ്കില്‍ അത് സംഘടിപ്പിക്കണം. അതിനാദ്യം അക്കാര്യത്തില്‍ പോലീസ് FIR ഇടണം. ആ കേസ് വെച്ചു മാത്രമേ ഇനിയീ കേസ് റീഓപ്പണ്‍ ചെയ്യാനുള്ള എന്തെങ്കിലും സാധ്യതകള്‍ നിയമപരമായി പരിശോധിക്കാനാകൂ. അതിനാദ്യം ആരൊക്കെ ചേര്‍ന്നാണ് അട്ടിമറിച്ചത് എന്നറിയണം. അവരെ സര്‍വ്വീസില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും മാറ്റി നിര്‍ത്തണം. അവരുടെ അടുത്ത സുഹൃത്തുക്കളേ ഈ കേസന്വേഷണ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണം. അട്ടിമറിക്കേസ് FIR ഇടുന്നതിന് മുന്‍പ് IG യുടെ നേതൃത്വത്തില്‍ ഇപ്പറഞ്ഞ വകുപ്പ്തല അന്വേഷണമുണ്ടായാലേ അട്ടിമറിക്കേസ് തെളിവുകളോടെ നിലനില്‍ക്കൂ. അത് തെളിയിച്ചാലേ പുനര്‍വിചാരണയ്ക്ക് നേരിയ സാധ്യതയെങ്കിലും ഉള്ളൂ.

ഇതിനിടെ പെണകുട്ടികളുടെ അമ്മ പോലീസിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ വന്നു ചോദിച്ചപ്പോള്‍ മാത്രമാണ് കേസിലെ പ്രതികളെ വെറുതെ വിട്ട കാര്യം താന്‍ അറിയുന്നതെന്ന് അമ്മ പറഞ്ഞു. കോടതിയിലും പൊലീസിലും മക്കളെ പ്രതികള്‍ ഉപദ്രവിച്ച കാര്യം പറഞ്ഞതാണ് എല്ലാവരോടും പറഞ്ഞതാണ്. മൂത്തകുട്ടിയുടെ കേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പൊലീസ് ഞങ്ങളെ കാണിച്ചില്ല അതെന്തിനാണ് അവര്‍ മറച്ചു വച്ചത് എന്നറിയില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്ന കാര്യം പറഞ്ഞിരുന്നു എന്നൊക്കെ പിന്നീടാണ് ഞങ്ങള്‍ അറിയുന്നത്. അതു കൊണ്ട് രണ്ടാമത്തെ മോളുടെ മരണം നടന്നപ്പോള്‍ എല്ലാ വിവരങ്ങളും പൊലീസിനെ കൃത്യമായി അറിയിച്ചിരുന്നെന്നും അമ്മ പറഞ്ഞു.

എന്‍റെ അടുത്ത ബന്ധുവാണ് കേസിലെ പ്രതിയായ മധു. അവന്‍ കുട്ടികളെ ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്ത കാര്യം ഞാന്‍ പൊലീസുകാരോടെല്ലാം പറഞ്ഞതാണ്. കോടതിയിലും പോയി പറഞ്ഞതാണ്. മൂത്തമകളെ ശല്യം ചെയ്തതിന് മധുവിനെ ഞാന്‍ പണ്ട് ചീത്ത പറഞ്ഞതാണ്. മധുവിന് കല്ല്യാണപ്രായമുള്ള പെങ്ങള്‍ ഉള്ളതു കൊണ്ട് എന്‍റെ മോള്‍ക്കും അതൊരു ചീത്തപ്പേരാവേണ്ട എന്നു കരുതിയുമാണ് അന്നത് വലിയ വിഷയമാക്കാതെ വിട്ടത്. പിന്നീട് മോള്‍ മരണപ്പെട്ടപ്പോള്‍ അവന്‍റെ ശല്യം മൂലമുള്ള ആത്മഹത്യയാണെന്നാണ് പൊലീസുകാര്‍ ‍ഞങ്ങളെ ധരിപ്പിച്ചതെന്നും അമ്മ പറഞ്ഞു

മൂത്തമോള്‍ പോയശേഷവും  ശേഷവും മധു എന്‍റെ മകളുടെ പിറകേ നടന്ന കാര്യം ഞാനറിഞ്ഞിരുന്നില്ല.  ഞങ്ങള്‍ ജോലിക്ക് പോയ ശേഷം മധു വീട്ടില്‍ വന്നു പോയിരുന്നു എന്ന കാര്യം ഇളയ കുട്ടിയുടെ മരണശേഷം മാത്രമാണ് ഞങ്ങള്‍ അറിഞ്ഞത്. രണ്ടാമത്തെ മോളുടെ മരണം നടന്ന് ഞാന്‍ മൊഴി കൊടുത്ത ശേഷം വൈകിട്ട് ഏഴരയോടെ പ്രതിയായ മധുവിനെ പൊലീസ് കൊണ്ടു പോയി. പിന്നെ രാത്രിയോടെ ഈ പ്രതിയെ പൊലീസ് വെറുതെവിട്ടതായി അറിഞ്ഞു. ആരാണ് മധുവിനെ ഇങ്ങനെ സഹായിക്കുന്നത് എന്നറിയില്ലെന്നും അമ്മ വിതുമ്പലോടെ പറഞ്ഞു.

എന്നാൽ, പെൺകുട്ടികൾ പീഡനത്തിനിരയായില്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്നും വിശദീകരിച്ച ഡിവൈഎസ്പി സോജൻ, ആദ്യകുട്ടിയുടെ മരണത്തെ ആത്മഹത്യയാക്കിമാറ്റിയ പോലീസുകാരും പ്രാദേശിക ഇടത് നേതാക്കളും തമ്മിലുള്ള ഒത്തുകളികൾ മൂന്നാം പ്രതിക്കായി ഹാജരായ വക്കീലിനെ സഖാവായതിനാൽ മാത്രം ചൈൽഡ് ലൈൻ ചെയർമാനാക്കിയ ഈ സർക്കാർ എല്ലാവരും കുറ്റക്കാരാണ് ഈ വിഷയത്തിൽ എന്നുവേണം പറയാൻ. പണവും സ്വാധിവുമില്ലാത്തതിനാൽ നീതി ലഭിക്കാതെ തെരുവിൽ  നിൽക്കുന്ന ഈ അമ്മയുടെ ചോദ്യങ്ങൾ കേരള മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്.

Top