യാക്കോബായ സഭാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കാൻ ഹൈക്കോടതി…!! പോലീസ് നടപടി ഉടൻ..!!? ബലം പ്രയോഗിച്ചാൽ സ്ഥിതി നിയന്ത്രണാതീതം

പിറവം ∙ ഓർത്തഡോക്സ്–യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിക്ക് മുന്നിൽ രണ്ടാം ദിവസവും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. പള്ളിക്കകത്ത് അതിക്രമിച്ച് കയറിയിരിക്കുന്നവരെന്ന നിലയിൽ യാക്കോബായ സഭാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കാൻ ഹൈക്കോടതി. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ നടപടി ക്രമങ്ങൾ അറിയിക്കണമെന്നും കോടതി പൊലീസിനു നിർദേശം നൽകി. ഓർത്തഡോക്സ് വിഭാഗം നൽകിയ ഹരജിയിലാണ് ഹൈകോടതി കർശന നിർദേശം നൽകിയത്.

സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാറിനും കോടതിക്കും ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, കോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിയിലെത്തുന്ന വിശ്വാസികളെ തടയില്ലെന്ന് യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ സക്കറിയ മാർ പോളികാർപ്പസ് പറഞ്ഞു. കോടതി പറഞ്ഞ പട്ടികയിലുള്ളവര്‍ക്കു മാത്രം അകത്തു പ്രവേശിക്കാം. എന്നാൽ ആരാധനയുടെ പേരിൽ എവിടെ നിന്നെങ്കിലും വരുന്നവർക്ക് പള്ളിയിൽ പ്രവേശിക്കാൻ കഴിയില്ല. വിശ്വാസികളെ എല്ലാവരെയും ഒരുപോലെ നിയന്ത്രിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരാധന നടത്താനുള്ള ഓർത്തഡോക്സ് സഭാംഗങ്ങളുടെ ശ്രമം യാക്കോബായ വിശ്വാസികൾ തടഞ്ഞതു സംഘർഷത്തിനിടയാക്കിയിരുന്നു. പള്ളിയുടെ പ്രധാന ഗേറ്റ് യാക്കോബായ സഭാംഗങ്ങൾ താഴിട്ടു പൂട്ടി പള്ളിക്കകത്തു പ്രാർഥനാ യജ്ഞം നടത്തിയതോടെ പള്ളിയുടെ ഗേറ്റിനു മുന്നിൽ പന്തൽ കെട്ടി ഓർത്തഡോക്സ് സഭാംഗങ്ങൾ പ്രാർഥന നടത്തി. ശക്തമായ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ, തലേന്നു രാത്രി തന്നെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മെത്രാപ്പൊലീത്തമാരും വിശ്വാസികളും പള്ളിക്കകത്തു പ്രാർഥനാ യജ്ഞം ആരംഭിച്ചിരുന്നു. ഇതിനിടെ, ഇരു സഭയിലെയും വൈദികർ ഉൾപ്പെട്ട 66 പേർക്കെതിരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 2 മാസത്തേക്ക് ഇവരിൽ ആരെങ്കിലും പള്ളിയിലോ പരിസരത്തോ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യും.

Top