ഹൈക്കോടതി സംഘര്‍ഷം; അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും വീഴ്ച പറ്റിയെന്ന് സുധാകര്‍ പ്രസാദ്

Advocates-Attack

കൊച്ചി: ഹൈക്കോടതിയില്‍വെച്ച് അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിനച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ. സംഭവത്തില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല. അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും ഒരേപോലെ തെറ്റുപറ്റിയെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര്‍ പ്രസാദ് പറയുന്നത്.

അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര്‍ പ്രസാദാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. സംഭവം റിട്ട. ജഡ്ജിയെ കൊണ്ട് അന്വേഷിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തു വരുമെന്നും തെറ്റു പറ്റിയവര്‍ക്ക് അത് തിരുത്താന്‍ അവസരമൊരുങ്ങുമെന്നും എജി പറഞ്ഞു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇന്ന് തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Top