ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ പുകയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ഹൈദരാബാദ്: തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലെ മന്ദമാരി ടൗണില്‍ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ പുകയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. ഗോദാവരിക്കാനി സ്വദേശികളായ ആട്ടിടയന്‍ തേജ (19), സുഹൃത്ത് ചിലുമൂല കിരണ്‍ (30) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മന്ദമാരി അംഗാഡി ബസാറിലെ ഫാം ഉടമയായ കൊമുരാജുല രാമുലുവും കുടുംബവുമാണ് ഇരുവരെയും മര്‍ദിച്ചത്.

കനത്ത ചൂടും പുകയും മര്‍ദനവും സഹിക്കാനാവാതെ രണ്ടു പേരും സഹായത്തിനായി നിലവിളിക്കുമ്പോഴും ഫാം ഉടമയും കൂട്ടാളികളും മര്‍ദനം തുടരുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 20 ദിവസം മുമ്പ് രാമുലുവിന്റെ ഒരു ആടിനെ കാണാതാവുകയായിരുന്നു. ആടിനെ തേജയും കിരണും ചേര്‍ന്ന് മോഷ്ടിച്ചതാണെന്നായിരുന്നു ഇയാളുടെ സംശയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top