നിരാശകാമുകന്‍മാരാണ് ഞങ്ങള്‍; അതുകൊണ്ട് ആണ് താടി വെച്ച് നടക്കുന്നത്; മമ്മൂട്ടിയുടെ വാക്കുകള്‍ വൈറല്‍

സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച അവാര്‍ഡ് ഷോയില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വൈറലായി. രണ്ട് പേര്‍ക്കും തുല്യ സ്‌പേസുള്ള ഒരു ചിത്രമായിരുന്നു ‘ഹരികൃഷ്ണന്‍സ്’. ‘ഹരി’യായി ഞാനും ‘കൃഷ്ണനാ’യി മോഹന്‍ലാലും ആയിരുന്നു. രണ്ട് പേരാണെങ്കിലും അവര്‍ ഒന്നായിരുന്നു. അങ്ങനെയായിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ‘മീര’യെ രണ്ട് പേര്‍ക്കും കിട്ടി. എന്നാല്‍ രണ്ട് പേര്‍ക്കും കിട്ടിയില്ല. അങ്ങനെയായിരുന്നു അവതരിപ്പിച്ചത്.

അതുകൊണ്ട് ‘മീര’യെ തേടി നിരാശകാമുകന്‍മാരായി തങ്ങള്‍ താടിവെച്ച് നടക്കുകയാണ് എന്നും മമ്മൂട്ടി തമാശയായി പറഞ്ഞു. ഫാസിലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മോഹന്‍ലാലും വേദിയില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഹരികൃഷ്ണന്‍സ്’ 1998ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ്. സുചിത്ര മോഹന്‍ലാലാണ് ചിത്രത്തിന്റെ നിര്‍മാണം. ഫാസില്‍ തന്നെയായിരുന്നു തിരക്കഥ. അക്കാലത്തെ മികച്ച വിജയമായിരുന്നു ചിത്രം.

Top