ആരെയും വഞ്ചിച്ചിട്ടില്ല, കേസ് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍; മോന്‍സന്‍ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍ ഹൈക്കോടതിയില്‍

എറണാകുളം: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായിട്ടാണ് കോടതിയെ സമീപിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള കേസെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുധാകരന്‍ പ്രതികരിച്ചു.

പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെ പറ്റിയുള്ള യാതൊരു പരാതിയും ഇല്ല. കേസില്‍ 19 മാസങ്ങള്‍ക്ക് ശേഷം പ്രതി ചേര്‍ത്തത് സംശയമുണ്ടാക്കുന്നെന്നും സുധാകരന്‍ പറഞ്ഞു. ആരെയും വഞ്ചിച്ചിട്ടില്ല, രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനും സമൂഹമാധ്യമങ്ങളില്‍ പ്രതിച്ഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസെന്നും ഹര്‍ജിയില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സുധാകരനെതിരായ കൂടുതല്‍ തെളിവുകള്‍ പരാതിക്കാര്‍ ഇന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറും. ക്രൈം ബ്രാഞ്ചിന്റെ കളമശേരി ഓഫിസിലെത്തിയാണ് തെളിവുകള്‍ കൈമാറുക.

Top