പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; നാല് ഡിജിപിന്മാരെ സ്ഥലംമാറ്റി

police

തിരുവനന്തപുരം: കാരണങ്ങളൊന്നും വ്യക്തമാക്കാതെ പോലീസ് തലപ്പത്ത് വീണ്ടും അഴിച്ച് പണി. നാല് ഡിജിപിമാരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഡിജിപി മാരായ എ ഹേമചന്ദ്രന്‍, മുഹമ്മദ് യാസിന്‍, രാജേഷ് ദിവാന്‍, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവരെയാണ് സ്ഥലംമാറ്റിയത്.

എ ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് മേധാവിയായും എന്‍ ശങ്കര്‍ റെഡ്ഡിയെ എസ്.സി.ആര്‍.ബിയിലും രാജേഷ് ദിവാനെ പൊലീസ് ആസ്ഥാനത്തും മുഹമ്മദ് യാസിനെ കോസ്റ്റല്‍ പൊലിസ് ഡയറക്ടറുമായാണ് നിയമിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിന് അര്‍ഹരായ കേരളത്തില്‍ നിന്നുള്ള പോലീസ് ഓഫീസര്‍മാരില്‍ മുഹമ്മദ് യാസിനും, രാജേഷ് ദിവാനും തെരഞ്ഞെടുത്തിരുന്നു. സ്ഥലമാറ്റ ഉത്തരവിന് വിശദീകരണം ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ഇത് വരെ ലഭ്യമല്ല.

Top