മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ പത്തരപ്പവന്‍ മോഷ്ടിച്ചു

മലപ്പുറം: മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ പത്തരപ്പവന്‍ സ്വര്‍ണം മോഷണം പോയി. ചങ്ങരംകുളത്താണഅ നാടിനെ ഞെട്ടിക്കുന്ന മോഷണം നടന്നത്. പാവിട്ടപ്പുറം കിഴിക്കരയില്‍ മനക്കപ്പറമ്പില്‍ അബ്ദുള്‍കരീമിന്റെ മകള്‍ ജസീനയുടെ ആഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം നടന്നത്. മൂന്നുമണിയോടെ ജസീന ഉറക്കമെഴുന്നേറ്റപ്പോള്‍ ആഭരണങ്ങള്‍ കണ്ടില്ല. കാലില്‍ അണിഞ്ഞിരുന്ന പാദസരങ്ങളും തലയണയുടെ അടിയില്‍വെച്ചിരുന്ന സ്വര്‍ണമാലയും കാണാത്തതിനെ തുടര്‍ന്ന് തിരഞ്ഞ് നോക്കിയപ്പോള്‍ മേല്‍ക്കൂരയുടെ ഓടുകള്‍ പൊളിച്ചു നീക്കിയ രീതിയില്‍ വീട്ടുകാര്‍ കണ്ടു.വീട്ടുകാര്‍ പാരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം എസ്.ഐ. ടി.ഡി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലെത്തത്തി പരിശോധന നടത്തി. വൈകുന്നേരം നാലുമണിയോടെ മലപ്പുറത്തുനിന്ന് വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. മോഷ്ടാക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top