ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കുറിപ്പുറം റെയില്‍വെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് (65) മരിച്ചത്. തൃശ്ശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയായിരുന്നു. ട്രയിന്‍ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്.

Top