പിണങ്ങിപ്പോയ കാമുകിയെ വെട്ടി, പിന്നെ ട്രെയിനിന് മുന്നില്‍ ചാടി; അവസാനം കാമുകന്‍ പറഞ്ഞതിങ്ങനെ..’നിനക്കിപ്പോള്‍ എന്നെ വേണ്ടല്ലേ’

പത്തനാപുരം: കാമുകിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. മൂന്ന് മക്കളുടെ അമ്മയായ കാമുകി പിണങ്ങിപ്പോയതില്‍ മനം നൊന്താണ് യുവാവ് ഇങ്ങനെ ചെയ്തതെന്ന് പോലീസ്. കഴിഞ്ഞദിവസം വൈകിട്ട് പത്തനാപുരം തലവൂര്‍ കുര ഓവര്‍ബ്രിഡ്ജിന് സമീപം ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്.ആവണീശ്വരം പ്ലാമൂട് കല്ലൂര്‍കോണം മുകളുവിളവീട്ടില്‍ പൗലോസ്-സിസിലി ദമ്പതികളുടെ മകന്‍ രതീഷാണ് ആത്മഹത്യ ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വിവാഹിതനായിരുന്ന രതീഷ് അയല്‍വാസിയും വിവാഹിതയുമായ യുവതിയുമായി പ്രണയത്തിലായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇരുവരും നാടുവിട്ടു മൂന്നു മാസത്തോളം ഒന്നിച്ച് താമസിച്ചിരുന്നു. എന്നാല്‍ പിന്നീട് രതീഷിനെ ഉപേക്ഷിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കൊപ്പം യുവതി പോയി. കഴിഞ്ഞദിവസം വൈകിട്ട് സ്‌കൂളില്‍ നിന്നും കുട്ടികളെ വിളിക്കാനായി യുവതി സ്‌കൂട്ടറില്‍ പോകവെ വഴിയില്‍ കാത്തുനിന്ന രതീഷ് നിനക്കിപ്പോള്‍ എന്നെ വേണ്ടയോയെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലേയെന്നും ചോദിച്ചശേഷം കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ടു യുവതിയെ വെട്ടി വീഴ്ത്തുകയായിരുന്നു. റോഡിലേക്ക് വീണ യുവതിയെ സമീപവാസികള്‍ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
റോഡിലേക്ക് വീണ യുവതിയെ സമീപവാസികള്‍ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.കുന്നിക്കോട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

Top