പമ്പിനുള്ളില്‍ വെച്ച് യുവാവിനെ പെട്രോളൊഴിച്ച് തീവെച്ചു കൊല്ലാന്‍ ശ്രമം

തൃശൂര്‍: യുവാവിനെ പെട്രോളൊഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമം. കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്പിലാണ് അക്രമം നടന്നത്. പെട്രോള്‍ നിറച്ച ശേഷം ബൈക്ക് മാറ്റാന്‍ വൈകിയതിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ദിലീപ് എന്ന് യുവാവിന് നേരെയാണ് അക്രമം നടന്നത്.

ഒട്ടേറെ കേസുകളില്‍ പ്രതിയായ ഒന്‍പതിങ്ങല്‍ വട്ടപ്പറമ്പില്‍ വിനീത് എന്ന കരിമണി വിനീതാണ് ദിലീപിനെ ആക്രമിച്ചത്. തീപടര്‍ന്ന ശരീരവുമായി യുവാവ് തൊട്ടടുത്തുള്ള തോട്ടില്‍ ചാടി. 25% പൊള്ളലേറ്റ ദിലീപിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കി പത്തുരൂപാ നോട്ടുകളായാണു ലഭിച്ചത്. ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമെടുത്തപ്പോള്‍ പിന്നില്‍ ക്യൂ നിന്നിരുന്ന വിനീതുമായി വാക്ക് തര്‍ക്കമാവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിനീത് ഇതിനിടെ കുപ്പിയില്‍ പെട്രോള്‍ വാങ്ങി ദിലീപിന്റെ ദേഹത്തേക്ക് ഒഴിച്ചു ലൈറ്റര്‍ ഉപയോഗിച്ചു തീ കൊടുത്തു. പമ്പില്‍ നിന്നുള്ള സംഭവം ആയതുകൊണ്ട് തന്നെ ഒഴിവായത് വന്‍ ദുരന്തമാണ്. ദിലീപിന്റെ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. വിനീത് ഒളിവിലാണ്. പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

Top