മദ്യപിച്ച് ലക്കുകെട്ട് സ്വന്തം ജനനേന്ദ്രിയം മുറിച്ചു; അമ്പത്തിയേഴുകാരന് ദാരുണാന്ത്യം

ബെംഗളുരു: മദ്യപിച്ച് ലക്കുകെട്ട് അമ്പത്തിയേഴ്കാരന്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചു.  ബെംഗളുരുവിലെ സോലദേവനഹള്ളിയിലെ തിരുമലപുരയിലാണ് സംഭവം. മദ്യലഹരിയില്‍ വീട്ടില്‍ ഇരുന്ന നഞ്ചപ്പ എന്ന 57കാരന്‍ തന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു.

മദ്യത്തിന് അടിമയാണ് നഞ്ചപ്പ എന്നാണ് മകന്‍ പറയുന്നത്. രാവിലെ മദ്യപിക്കാനായി നഞ്ചപ്പ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. രാത്രി 10.30ന് മകന്‍ മടങ്ങിയെത്തിയപ്പോള്‍ വീടിനുള്ളില്‍ നിന്നും നഞ്ചപ്പയുടെ കരച്ചില്‍ കേട്ടിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് മകന്‍ വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് ജനനേന്ദ്രിയം മുറിച്ച നിലയില്‍ നഞ്ചപ്പയെ കണ്ടെത്തിയത്. അമിത രക്തസ്രാവവും ഉണ്ടായി. ആശുപത്രിയിലേക്ക് നഞ്ചപ്പയെ കൊണ്ടു പോകാനായി മകന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ മരിക്കുകയായിരുന്നു. അടുക്കളയില്‍ ഇരുന്ന കത്തി ഉപയോഗിച്ചാണ് നഞ്ചപ്പ ജനനേന്ദ്രിയം മുറിച്ചത്. അച്ഛന്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നാണ് മകന്‍ പ്രതികരിച്ചത്.

Top