എസ്എസ്എല്‍സി പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുമെന്ന് പേടിച്ച് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിക്ക് മുഴുവനും എപ്ലസ്

suicideblogs.

മൂവാറ്റുപുഴ: എസ്എസ്എല്‍സി പരീക്ഷ തോറ്റ വിഷമത്തില്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നതാണ്. എന്നാല്‍, മൂവാറ്റുപുഴയിലെ പെണ്‍കുട്ടിയുടെ കാര്യം കേട്ടാല്‍ വേദന തോന്നും. എസ്എസ്എല്‍സി പരീക്ഷയെ പേടിച്ച് ആത്മഹത്യ ചെയ്ത അക്‌സയ്ക്ക് എഴുതിയ എല്ലാ വിഷയത്തിലും എപ്ലസാണ്. ഈ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ അക്‌സ ഇന്ന് ജീവനോടെയില്ലെന്നു മാത്രം.

ആറ് പരീക്ഷകള്‍ മാത്രമാണ് പെണ്‍കുട്ടി എഴുതിയത്. ഈ വിഷയങ്ങള്‍ക്കെല്ലാം എ പ്ളസാണ് ലഭിച്ചിരിക്കുന്നത്. മൂവാറ്റുപുഴ പുതുപ്പാടി കളരിക്കക്കുടി കുര്യാക്കോസിന്റേയും സിബിയുടേയിം മകള്‍ മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനി അക്സ (16) ആണ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്.

സോഷ്യല്‍ സയന്‍സ് പരീക്ഷയെ പേടിച്ചാണ് അക്സ ജീവനൊടുക്കിയത്. മലയാളം, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവയ്ക്കാണ് എ പ്ളസ് കിട്ടിയത്. ഇനി മൂന്ന് പരീക്ഷ കൂടി എഴുതാനുണ്ടായിരുന്നു. മാര്‍ച്ച് 21 ന് വീട്ടിലെ കുളിമുറിയില്‍ രാവിലെ 11 മണിയോടെയാണ് അക്സയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.

അയല്‍വാസികളുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. 22 ന് പുലര്‍ച്ചെ 1.30 ന് അക്സ മരിച്ചു.

Top