പിറന്നാളിന് മെഴുകുതിരി ഊതി കെടുത്തുന്നതിനിടെ രണ്ടു വയസുകാരിക്ക് തീപിടിച്ചു

candle-advent

അങ്കാര: ഒരു മെഴുകുതിരി മതി വലിയ ദുരന്തം ഉണ്ടാകാന്‍. പിറന്നാള്‍ ദിനം ഭയപ്പെടുത്തുന്ന ദിനമായി മാറിയത് തുര്‍ക്കിയിലെ അദിയാമനിലാണ്. എല്ലാവരുടെയും സന്തോഷവും ആഘോഷവും ഒരു മെഴുകുതിരി വെട്ടം കെടുത്തിയ ദിനമായിരുന്നു അത്. പിറന്നാള്‍ കേക്കിലെ മെഴുകുതിരി ഊതി കെടുത്തുന്നതിനിടെയായിരുന്നു അപകടം.

രണ്ടു വയസുകാരിയുടെ മുടിയില്‍ തീപിടിക്കുകയായിരുന്നു. നാദ്ര എന്ന പെണ്‍കുട്ടിയുടെ മുടിയിലാണ് തീപിടിച്ചത്. പടര്‍ന്നു പിടിക്കുന്നതിന് മുന്‍പ് തീ കെടുത്തിയത് വലിയ ദുരന്തം ഒഴിവാക്കി. രണ്ടു വയസു പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. നിലത്തുവെച്ചായിരുന്നു പെണ്‍കുട്ടി കേക്കിലെ മെഴുകുതിരി ഊതി കെടുത്താന്‍ ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം ഊതിയപ്പോള്‍ രണ്ട് മെഴുകുതിരികള്‍ മാത്രമാണ് കെട്ടത്. തുടര്‍ന്ന് കുറച്ചുകൂടി ചേര്‍ന്ന് കുനിഞ്ഞിരുന്നുകൊണ്ട് പെണ്‍കുട്ടി മെഴുകുതിരി ഊതി കെടുത്താന്‍ ശ്രമിച്ചു. ഈ സമയം മുടിയില്‍ തീ പടര്‍ന്നു പിടിയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ നാദ്രയുടെ സഹോദരന്‍ തീ കെടുത്തി. മെഴുകുതിരി മുഴുവന്‍ ഊതി കെടുത്തിയ ശേഷം കേക്ക് നാദ്രയ്ക്ക് നല്‍കിയെങ്കിലും അത് വാങ്ങാന്‍ പെണ്‍കുട്ടി തയ്യാറായില്ല.

Top