പുഴയോരത്ത് പെണ്‍കുഞ്ഞിന്റെ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കം; കുട്ടിയുടെ കാലുകളിലും കൈപ്പത്തിയിലും നായ കടച്ചതിന്റെ പാടുകള്‍; മൃതദേഹം ചാക്കില്‍ നിന്നും പുറത്തേക്ക് വന്ന നിലയിലായിരുന്നു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പുഴയോരത്ത് കണ്ടെത്തിയ മൃതദേഹം പെണ്‍കുഞ്ഞിന്റേതെന്ന് സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ രാത്രിയോടെ പൂര്‍ത്തിയായി. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ചതുപ്പു നിലത്ത് ഏതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാക്കില്‍ നിന്നും പുറത്തേക്കു വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത് ചെറിയ ഉടുപ്പുണ്ടായിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ രണ്ടു കാലുകളിലും വലതു കൈപ്പത്തിയിലും നായ കടിച്ചതിന്റെ പാടുകളുണ്ടായിരുന്നു.

കുട്ടി ആരുടേതെന്ന് കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

Top