ഒരാഴ്ച പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: ഒരാഴ്ച പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വാളകം ജംഗ്ഷന് സമീപം ഉള്ള കുരിശടിയില്‍ നിന്നുമാണ് ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആണ് സംഭവം. റോഡിലൂടെ പോയ യാത്രക്കാര്‍ ആണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുക ആയിരുന്നു. ഉടനെ പോലീസ് എത്തി കുഞ്ഞിനെ അടുത്തുള്ള സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ എത്തിച്ചു.

Top