ഒടുവിൽ അമ്മയുടെ കൈകളിലേക്ക്: കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദ കേസില്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം കുടുംബ കോടതിയാണ് ഉത്തരവിട്ടത്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ഡി.എൻ.എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെ നിർമല ശിശുഭവനിൽ നിന്ന് കോടതിയിലെത്തിച്ച കുട്ടിയെ ജഡ്ജിയുടെ ചേംബറിൽ ഡോക്ടറെത്തി പരിശോധിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനക്ക് വിധേയനാക്കാന്‍ ജഡ്‍ജി ആവശ്യപ്പെടുകയും ഡോക്ടറെ ജഡ്ജിയുടെ ചേംബറിലേക്ക് വിളിപ്പിക്കകുയുമായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കോടതിയില്‍ വെച്ചു തന്നെ അനുപമയ്ക്ക് കൈമാറുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top