ദത്ത് വിവാദം: അനുപമയുടെ കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ ഉത്തരവിട്ട് ശിശുക്ഷേമ സമിതി; കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തും

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവിട്ട് ശിശുക്ഷേമ സമിതി. കേരളത്തിലെത്തിയ ശേഷം കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയും നടത്തും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരികയെത്തിക്കണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്.

നിലവില്‍ ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്. പോലീസ് സംരക്ഷണയിലാണ് ആന്ധ്രാപ്രദേശില്‍ നിന്നും കുഞ്ഞിനെ തിരിച്ചെത്തിക്കുക. അതേസമയം, സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top