ദത്ത് വിവാദം: ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളുകൾ ശേഖരിച്ചു; ‘തന്‍റെ കുഞ്ഞിന്‍റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന സംശയം ഇപ്പോഴുമുണ്ടെന്ന്’ അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുഞ്ഞിന്റെയും, അനുപമയുടേയും ഭർത്താവ് അ​ജി​ത്കു​മാ​റിന്റെയും ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളുകൾ ശേഖരിച്ചു. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് സാമ്പിളുകൾ ശേഖരിച്ചത്. ബുധനാഴ്ച ഫലം ലഭിക്കും.

തന്‍റെ കുഞ്ഞിന്‍റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന സംശയം ഇപ്പോഴുമുണ്ടെന്നും അനുപമ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ദ​ത്ത് ന​ൽ​കി​യ കുഞ്ഞിനെ പ്ര​ത്യേ​ക​സം​ഘം വി​മാ​ന​മാർഗം ആ​ന്ധ്രാപ്രദേശിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചൈ​ൽ​ഡ് വെ​ൽ​ഫെയ​ർ കൗ​ൺ​സി​ലിന്‍റെ സോ​ഷ്യ​ൽ വ​ർ​ക്ക​റു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ന്ധ്രയിലെ​ത്തി ദ​മ്പ​തി​ക​ളി​ൽ ​നി​ന്ന് കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങി​യ​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച കു​ഞ്ഞി​നെ ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സം​ഘം ഏ​റ്റു​വാ​ങ്ങി. തുടർന്ന് കു​​ഞ്ഞി​​നെ കു​​ന്നു​​കു​​ഴി​​യി​​ലെ നി​​ർ​​മ​​ല ശി​​ശു​​ഭ​​വ​​നി​​ലേ​​ക്ക് മാ​​റ്റി​​. ഈ​ മാ​സം 18നാ​ണ് കു​ഞ്ഞി​നെ അ​ഞ്ചു ​ദി​വ​സ​ത്തി​ന​കം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ല ചൈ​ൽ​ഡ് വെ​ൽ​െ​ഫ​യ​ർ ക​മ്മി​റ്റി ചൈ​ൽ​ഡ് വെ​ൽ​ഫെയ​ർ കൗ​ൺ​സി​ലി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Top