വീണ്ടും താരമായി കളക്ടര്‍ അനുപമ; അനര്‍ഹമായി പ്രളയധനസഹായം കൈപ്പറ്റിയവരില്‍ നിന്നും പണം തിരിച്ച് പിടിച്ചു

തൃശൂര്‍: പ്രളയ ദനസഹായമായി വിതരണം ചെയ്ത തുക അനര്‍ഹമായ കൈകളിലെത്തുന്നു എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഈ പരാതിയ്ക്കും പരിഹാരം കണ്ടെത്തി നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ് കളക്ടര്‍ അനുപമ. പരാതികളില്‍ അന്വേഷണം നടത്തിയ ജില്ലാഭരണകൂടം അനര്‍ഹരായ അഞ്ഞൂറുപേരില്‍ നിന്ന് പണം തിരിച്ചുപിടിച്ചു. ധനസഹായം സംബന്ധിച്ച് നിരവധി പരാതികള്‍ ദിവസവും ലഭിക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു.

പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അര്‍ഹരായ ചിലര്‍ക്ക് സഹായം ലഭിച്ചില്ലെന്ന പരാതിയുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പറില്‍ വന്ന പിശകും ആദ്യഘട്ടത്തില്‍ വ്യക്തമായ പരിശോധന നടത്താന്‍ കഴിയാത്തതുമാണ് കാരണം. വരും ദിവസങ്ങളില്‍ പ്രശ്‌നം പരിഹരിക്കും. ഇതിനകം 1,6000ത്തിലധികം പേര്‍ക്ക് പതിനായിരം രൂപ വീതം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1800 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്. കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നഷ്ടത്തിന്റെ വ്യാപ്തി കൂടും. തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ 350 കോടിരൂപ വേണം. വീട് നഷ്ടപ്പെട്ടവരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് താമസിക്കാന്‍ ആവശ്യമായ സൗകര്യം സൃഷ്ടിക്കുന്നതിലായിരിക്കും മുന്‍ഗണന. പ്രളയബാധിത പ്രദേശങ്ങളില്‍ ജിയോളജി വകുപ്പും കെ.എഫ്.ആര്‍.ഐയും നടത്തിയ പരിശോധനയില്‍ 25 സ്ഥലങ്ങള്‍ തത്കാലം വാസയോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു മഴ കൂടി കഴിഞ്ഞാലേ ഭൂപ്രകൃതി സംബന്ധിച്ച് വ്യക്തമായ നിഗമനങ്ങളിലെത്താനാകൂ. പ്രളയമാലിന്യം പൂര്‍ണമായും മാറ്റാനുള്ള നടപടി തുടരുകയാണ്.

Top